കരിപ്പൂർ: ദമ്മാമിലേക്ക് പുതിയ സർവിസ് തുടങ്ങി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നിറയെ യാത്രക്കാരുമായി ഇൻഡിഗോ യുടെ പുതിയ ദമ്മാം സർവിസിന് തുടക്കം. 186 പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിെൻറ ആദ്യസർവിസിൽ 185 പേരാണുണ്ടായിരുന്നത്. കോവിഡ് ഭീഷണി യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചില്ല.
ആദ്യസർവിസിലെ യാത്രക്കാരെ കേക്ക് നൽകി സ്വീകരിച്ചു. രാവിലെ 7.55ന് പുറപ്പെട്ട വിമാനം 10.15ന് ദമ്മാമിെലത്തി. തിരിച്ച് രാത്രി 11.10ന് ദമ്മാമിൽ നിന്ന് പുറപ്പെട്ട് പുലർച്ച 6.10ന് കരിപ്പൂരിലെത്തും.
സൗദിയിലേക്ക് കൊച്ചിയിൽ നിന്ന് സർവിസുകൾ നിർത്തിെവച്ചിട്ടുണ്ടെങ്കിലും കരിപ്പൂരിൽ നിന്ന് സർവിസുണ്ട്. നേരിട്ടുള്ള സർവിസുകളിൽ മാത്രമേ സൗദിയിലേക്ക് പ്രവേശനമുള്ളൂ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
