കരിപ്പൂർ: സാമ്പത്തിക പരിശോധന പൂർത്തിയായി
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിെൻറ വരവ്-ചെലവ് പരിശോധന പൂർത്തിയായി. ഡൽഹിയിൽ നിന്നെത്തിയ വ്യോമയാന മന്ത്രാലയത്തിെൻറ ഉന്നതസംഘമാണ് വ്യാഴാഴ്ച കരിപ്പൂരിൽ പരിശോധന നടത്തിയത്. എയർപോർട്ട് എക്കണോമിക് െറഗുലേറ്ററി അതോറിറ്റി ചെയർമാൻ മചീന്ദ്രനാഥ്, എസ്.എൻ. ശങ്കർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ടെർമിനലിനകത്ത് പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ വാടക വർധിപ്പിക്കുക, വിമാനങ്ങളുടെ ലാൻഡിങ് നിരക്ക് നിശ്ചിത അളവിൽ വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ സംഘം മുന്നോട്ടുവെച്ചു. പാർക്കിങ് ഫീസ്, സന്ദർശന ഗാലറി, ടെർമിനലിലേക്കുള്ള പാസിെൻറ നിരക്ക് എന്നിവ കുറക്കണമെന്ന് ഉന്നതസംഘത്തോട് അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഉയർന്ന നിരക്കായത് കൊണ്ടാണ് വാഹനങ്ങൾ അകത്ത് നിർത്തിയിടാത്തതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വരുമാനവും ചെലവും കണക്കാക്കുക, തുടർ നടപടികൾ സ്വീകരിക്കുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം. വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറും. യാത്രക്കാരും വിമാന സർവിസുകളും വർധിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കരിപ്പൂരിൽനിന്നുള്ള നഷ്ടം നാല് കോടിയായി ഉയർന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങൾ സംഘം പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
