കരിപ്പൂർ: റൺവേ വികസനത്തിന് ഭൂമിയേറ്റെടുത്തു നൽകിയാൽ വലിയ വിമാനങ്ങൾക്ക് അനുമതി
text_fieldsകൊണ്ടോട്ടി: റൺവേ വികസനത്തിനായി ഭൂമിയേറ്റെടുത്തു നൽകിയാൽ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് നിർത്തലാക്കിയ സർവിസുകൾക്ക് അനുമതി ലഭിച്ചേക്കും. റൺവേ വികസനത്തിനാവശ്യമായ 248 ഏക്കർ ഭൂമി ഉടൻ ഏറ്റെടുക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയാൽ വലിയ വിമാനങ്ങൾക്ക് താൽക്കാലിക അനുമതി നൽകാനാണ് സാധ്യത. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ബുധനാഴ്ച കരിപ്പൂരിെലത്തിയ ഉന്നതതല സംഘം ഇൗ വിഷയം ചർച്ച ചെയ്തു.
ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ ജോയൻറ് ഡയറക്ടർ എസ്.എസ്. റാവത്ത്, എയർേപാർട്ട് അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ജെ.പി. അലക്സ് (ഒാപറേഷൻസ്), എസ്. ബിശ്വാസ് (പ്ലാനിങ്) എന്നിവരാണ് കരിപ്പൂരിലെത്തിയത്. എയർപോർട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്ക് പുറമെ ഗതാഗത വകുപ്പ് അസി. സെക്ഷൻ ഒാഫിസർ ജെ. വിജയനാഥ്, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ ജയശങ്കർ പ്രസാദ് എന്നിവരുമായും ഉന്നതതല സംഘം ചർച്ച നടത്തി. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയമാണ് ഇവരുമായി ചർച്ച നടത്തിയത്.
കഴിഞ്ഞദിവസം കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് 248 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിെൻറ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചത് ഇവർ കേന്ദ്ര സംഘത്തെ അറിയിച്ചു. അതേസമയം, കേന്ദ്ര സംഘത്തിെൻറ പരിശോധനയുമായി ബന്ധപ്പെട്ട ഒൗദ്യോഗിക തീരുമാനം വ്യോമയാന മന്ത്രാലയം അറിയിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ കെ. ജനാർദനൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ ഇൗ വർഷത്തെ ഹജ്ജ് സർവിസ് കരിപ്പൂർ വഴിയാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഉന്നതസംഘത്തിെൻറ സന്ദർശനത്തിന് മുന്നോടിയായി ഡി.ജി.സി.എ അസി. ഡയറക്ടർ ആൻറണി സാമുവലിെൻറ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കരിപ്പൂരിലെത്തി റൺവേ, എ.ടി.സി, അഗ്നിശമന സേന, ഒാപറേഷൻ വിഭാഗങ്ങൾ, സിവിൽ-ഇലക്ട്രിക്കൽ, എൻജിനീയറിങ് വിഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
