കോഴിക്കോട് വിമാനത്താവളം പരിശോധിക്കാൻ കേന്ദ്രസംഘം ഇന്നെത്തും
text_fieldsതിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ റൺവേ സജ്ജമാണോയെന്ന് പരിശോധിക്കുന്നതിന് കേന്ദ്ര വിദഗ്ധ സംഘം ബുധനാഴ്ച കരിപ്പൂർ സന്ദർശിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ജോയൻറ് ഡയറക്ടർ ജെ.എസ്. റാവത്ത്, എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ജെ.പി. അലക്സ് (ഒാപറേഷൻ), എസ്.കെ. ബിശ്വാസ്(പ്ലാനിങ്), എന്നിവരാണ് എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രില്‍ 18ന് ഡല്‍ഹിയില്‍ വ്യോമയാന മന്ത്രി അശോക്‍ ഗജപതിരാജുവിനെ കണ്ട് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പെട്ടെന്ന് പരിശോധനസംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോഴിക്കോട് വിമാനത്താവളത്തിെൻറ റൺവേ വികസിപ്പിക്കാനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
