കരിപ്പൂര്‍ എയര്‍പോര്‍ട്ട്: വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷ
text_fieldsകരിപ്പൂര്‍: നവീകരണം പൂര്‍ത്തിയാകുന്നതോടെ ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) സംഘം പരിശോധനക്ക് കരിപ്പൂരില്‍ എത്തുന്നത് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷ. 55 കോടി രൂപ ചെലവില്‍ 2015 സെപ്റ്റംബറില്‍ ആരംഭിച്ച പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെയാണ് ഡി.ജി.സി.എ സംഘമത്തെുക.
ഡിസംബര്‍-ജനുവരിയോടെ നവീകരണം പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രവൃത്തി അവസാന ഘട്ടത്തിലത്തെിയതോടെ റണ്‍വേയുടെ പി.സി.എന്‍ (പേവ്മെന്‍റ് ക്ളാസിഫിക്കേഷന്‍ നമ്പര്‍-ഒരു വിമാനം ഇറങ്ങുമ്പോള്‍ റണ്‍വേക്ക് താങ്ങാനാവുന്ന വിമാനത്തിന്‍െറ ഒരു ടയറിന്‍െറ ഭാരത്തെ സൂചിപ്പിക്കുന്ന നമ്പര്‍) 55 ഉള്ളത് 71 ആയി ഉയര്‍ന്നിട്ടുണ്ട്. ഇത് നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച റണ്‍വേകളില്‍ ഒന്നാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ കരിപ്പൂരിലേക്ക് സര്‍വിസ് നടത്തിയ വിമാനങ്ങള്‍ക്കെല്ലാം ഇവിടെ സുഗമമായി സര്‍വിസ് നടത്താനാകുമെന്നാണ് വ്യോമയാന മേഖലയിലുള്ളവര്‍ അവകാശപ്പെടുന്നത്. ഇവയെല്ല്ളാം പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സര്‍വിസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
എന്നാല്‍, സ്ഥലമേറ്റെടുത്ത് റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാതെ അനുമതി നല്‍കരുതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാട്. നിലവിലെ പദ്ധതിയനുസരിച്ച് വികസനം പൂര്‍ത്തീകരിക്കണമെങ്കില്‍ എട്ട് വര്‍ഷമെടുക്കും. ഇത്രയും സമയം വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് കരിപ്പൂരിന്‍െറ ഭാവിയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യോമയാന മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
സ്ഥലമേറ്റെടുക്കാന്‍ നടപടി ആരംഭിച്ചതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. നടപടി വേഗത്തിലാക്കാമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം പരിഗണിച്ച് സര്‍വിസുകള്‍ക്ക് അനുമതി ലഭിക്കുമെന്നാണ് സര്‍ക്കാറും പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
