Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂർ വിമാനത്താവളത്തിലെ ‘മോഷണം’; കൂടുതൽ കാമറകൾ സ്ഥാപിക്കും –മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് യാത്രക്കാരുടെ ബാഗേജിലെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടുെന്നന്ന പരാതിയുടെ സാഹചര്യത്തിൽ കൂടുതൽ സി.സി.ടി.വി കാമറകളും മറ്റും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇൗ സംഭവങ്ങളുടെ അടിസ്ഥാനത്തില് എയര്പോര്ട്ട് ഡയറക്ടര്, എയര്പോര്ട്ട് മാനേജര്, സി.ഐ.എസ്.എഫ്--കസ്റ്റംസ് ഉദ്യോഗസ്ഥര്, വിവിധ എയര് ട്രാവല് കമ്പനികളുടെ ഉദ്യോഗസ്ഥര്, കരിപ്പൂര് പൊലീസ് എസ്.എച്ച്.ഒ തുടങ്ങിയ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നിരുന്നു. എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും ദുബൈ എയര്പോര്ട്ടുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയതിെൻറ അടിസ്ഥാനത്തില് അവിടത്തെ പൊലീസും അന്വേഷണം നടത്തുന്നുണ്ടെന്നും മഞ്ഞളാംകുഴി അലിയുടെ സബ്മിഷന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയിൽ മറുപടി നൽകി.
കരിപ്പൂര് എയര്പോര്ട്ടില് വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്നിന്ന് വിലപിടിപ്പുള്ള രേഖകള്, സ്വര്ണാഭരണങ്ങള്, മൊബൈല് ഫോണുകള്, വാച്ചുകള് തുടങ്ങിയവ നഷ്ടപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും ടി.വി ചാനലുകളിലും വാര്ത്ത പ്രചരിക്കുന്നുണ്ട്. ഇതിൽ അന്വേഷണം നടന്നുവരുകയാണ്. കൂടുതല് അന്വേഷണത്തിന് പരാതിക്കാരോട് ഹാജരാകാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story