Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ: വേനൽക്കാല...

കരിപ്പൂർ: വേനൽക്കാല പട്ടികയിൽ കൂടുതൽ ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ

text_fields
bookmark_border
കരിപ്പൂർ: വേനൽക്കാല പട്ടികയിൽ കൂടുതൽ ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ
cancel

കരിപ്പൂർ: കോഴ​ിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ അടുത്ത വേനൽക്കാല സമയപട്ടികയിൽ കൂടുതൽ ആഭ്യന്തര, അന്താരാഷ് ​​ട്ര സർവിസുകൾക്ക്​ സാധ്യത. മാർച്ച്​ 29നാണ്​ പുതിയ സമയക്രമം നിലവിൽ വരുക. നാല്​ വർഷങ്ങൾക്ക്​ ശേഷം ഡൽഹിയിലേക്ക്​ നേരിട്ട്​ സർവിസ്​​ ആരംഭിക്കും.

പുതിയ സമയക്രമത്തിൽ ഉൾപ്പെടുത്തി ഇൻഡിഗോയാണ്​ സർവിസ്​ നടത്തുക. ടൂറിസം മന്ത ്രാലയത്തി​​​​െൻറ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും സർവിസ്. നിലവിൽ 2015 മേയ്​ ഒന്ന്​ മുതൽ കരിപ്പൂരിൽനിന്ന്​ ഡൽഹിയി​േലക്ക്​ നേരിട്ട്​ സർവിസില്ല. നേരത്തെ സർവിസ്​ നടത്തിയ എമിറേറ്റ്​സും കരിപ്പൂർ സർവിസിന്​ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്​. വലിയ വിമാനങ്ങൾ ഉപയോഗിച്ച്​ ദുബൈയിലേക്കാണ്​ ഇവർ സർവിസ്​ നടത്തുക. സാധ്യതാപഠനത്തിനായി എമിറേറ്റ്​സ്​ സംഘം ഉടനെത്തും.

കൂടുതൽ അന്താരാഷ്​ട്ര സർവിസുകൾക്ക്​ താൽപര്യം പ്രകടിപ്പിച്ച്​ സ്​പൈസ്​ജെറ്റും രംഗത്തെത്തിയിട്ടുണ്ട്​. ഇവർ സൗദിയിലേക്ക്​ നേരിട്ട്​ സർവിസ്​ ആരംഭിക്കാനാണ്​ സാധ്യത. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കായിരിക്കുമിത്​​. നിലവിൽ ദുബൈയിലേക്ക്​ മാത്രമാണ്​ ഇവർ കരിപ്പൂരിൽനിന്ന്​ നേരിട്ട്​ സർവിസ്​ നടത്തുന്നത്​. സൗദി എയർലൈൻസും പുതിയ സമയക്രമത്തിൽ സർവിസുകൾ വർധിപ്പിച്ചേക്കും.

എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. കൂടാതെ, കരിപ്പൂരിൽനിന്ന്​ കോലാലമ്പൂർ, സിംഗപ്പൂർ, കൊളംബോ എന്നിവിടങ്ങളിലേക്ക്​ നേരിട്ടുള്ള സർവിസുകൾ ആരംഭിക്കാനും ശ്രമം നടക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsmalayalam newsSummer Flights
News Summary - Karipur Airport Summer Flights -Kerala News
Next Story