Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ഹൈകോടതിയിൽ ഹരജി
text_fieldsbookmark_border
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹരജി. അഡ്വ.യശ്വന്ത് ഷേണായിയാണ് ഹൈകോടതിയില്‍ പൊതുതാൽപര്യ ഹരജി നല്‍കിയത്.
കരിപ്പൂർ വിമാനാപകടത്തിെൻറ പശ്ചാത്തലത്തിൽ വിമാനത്താവളത്തിെൻറ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതുവരെ അടച്ചിടണമെന്നാണ് ഹരജിയിലെ ആവശ്യം.
ഏത് രീതിയിലാണ് അപകടം സംഭവിച്ചത് എന്നതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ വിമാനത്താവളത്തിൽ പലതിനും നിർമാണത്തിൽ പിഴവുകളുണ്ടെന്നും അത് സംബന്ധിച്ചും സമഗ്ര അന്വേഷണം നടക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

