കരിപ്പൂർ: സൗദിയയുടെ ആദ്യ വിമാനം ജിദ്ദയിൽ നിന്ന്
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള സൗദി എയർലൈൻസിെൻറ സർവിസുകൾ പുനരാരംഭിക്കുക ഡിസംബർ അഞ്ച് മുതൽ. ആദ്യവിമാനം ജിദ്ദയിൽനിന്ന് പുലർച്ച മൂന്നിന് പുറപ്പെട്ട് 11.10ന് കരിപ്പൂരിെലത്തും.
നേരേത്ത, ഡിസംബർ നാലിന് റിയാദിൽനിന്നായിരുന്നു ആദ്യവിമാനം നിശ്ചയിച്ചിരുന്നത്. വിമാനം 12.50ന് തിരിച്ച് ജിദ്ദയിലേക്ക് പുറപ്പെടും. ഡിസംബർ അഞ്ചിന് ജിദ്ദയിൽനിന്നുള്ള ആദ്യവിമാനം കരിപ്പൂരിൽ ഇറങ്ങുമെന്ന് എം.കെ. രാഘവൻ എം.പിയും അറിയിച്ചു.
ആഴ്ചയിൽ ഏഴ് സർവിസുകളാണ് നടത്തുക. ജിദ്ദയിലേക്ക് അഞ്ചും റിയാദിലേക്ക് രണ്ടും സർവിസുകളാണ് ഉണ്ടാകുക. ടിക്കറ്റ് ബുക്കിങ് ഉടൻ ആരംഭിക്കും. ജിദ്ദയിലേക്ക് തിങ്കൾ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും റിയാദിലേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സർവിസ്.
