കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾ: ഉന്നതസംഘം നാളെ എത്തും
text_fieldsകൊണ്ടോട്ടി: റൺവേ നവീകരണത്തിെൻറ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവിസിനുള്ള സാധ്യത പരിശോധിക്കാൻ ഉന്നതസംഘം ബുധനാഴ്ച എത്തും. എയർപോർട്ട് അതോറിറ്റിയിലെയും ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനിലെയും ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കണമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഡി.ജി.സി.എ ജോയൻറ് ഡയറക്ടർ എ.എസ്. റാവത്ത്, ഡെപ്യൂട്ടി ഡയറക്ടർ ജെ.പി. അലക്സ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നതസംഘം വരുന്നത്. ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുക. പ്രാഥമിക പരിശോധനകൾക്ക് ഡി.ജി.സി.എ സംഘം തിങ്കളാഴ്ച കരിപ്പൂരിെലത്തിയിരുന്നു.
ഡി.ജി.സി.എ അസി. ഡയറക്ടര്‍ ആൻറണി സാമുവലിെൻറ നേതൃത്വത്തില്‍ നാലംഗ സംഘമാണ് പരിശോധന തുടങ്ങിയത്. സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർഇന്ത്യ എന്നീ കമ്പനികളുടെ വലിയ വിമാനങ്ങളാണ് റൺവേ നവീകരണത്തിെൻറ പേരിൽ കരിപ്പൂരിൽനിന്ന് മാറ്റിയിരുന്നത്. ഇൗ സർവിസുകൾ പുനരാരംഭിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നെങ്കിലും അനുകൂലമായ തീരുമാനം വന്നിരുന്നില്ല.
റൺവേ ബലപ്പെടുത്തുകയും റീകാർപ്പറ്റിങ്ങും ഇത്തവണ നടത്തിയിട്ടുണ്ട്. കൂടാതെ, സുഗമമായി വിമാനം ലാൻഡ് ചെയ്യുന്നതിന് െഎ.എൽ.എസ് അടക്കമുള്ള പുതിയ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ അടക്കം സമ്മർദം ചെലുത്തുന്ന സാഹചര്യത്തിൽ കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
