കരിപ്പൂർ: അടിയന്തര പ്രമേയം നിരാകരിച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ ദുരൂഹത –എം.ജി.എസ്
text_fieldsകോഴിക്കോട്: കരിപ്പൂർ വിഷയത്തിൽ വി.ടി. ബൽറാം എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയം നിരാകരിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ നടപടിയിൽ ദുരൂഹതയുണ്ടെന്ന് എം.ജി.എസ്. നാരായണൻ. മലബാറിെൻറ എറ്റവും ആവശ്യമായ കാര്യമായിട്ടും പ്രമേയം പാസാക്കാൻ വിസമ്മതിച്ചത് ഇതിനു പിന്നിലുള്ള ഗൂഢാലോചനയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.ജി.എസ്.
മുഖ്യമന്ത്രിയുെട നിലപാട് മലബാറിലെ മൊത്തം ജനങ്ങളോടുള്ള നീതിനിഷേധമായി വിലയിരുത്തപ്പെടും. കരിപ്പൂർ വിഷയം നിയമസഭയിൽ വ്യക്തമാക്കാൻ പറ്റില്ലെന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നിയമസഭയിൽ പറയാൻ പറ്റാത്ത രഹസ്യം എന്താണെന്ന് കേരളത്തിലെ ജനങ്ങേളാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ മറുപടി കേട്ട് മിണ്ടാതിരിക്കുകയാണ് ഭരണ–പ്രതിപക്ഷ എം.എൽ.എമാർ ചെയ്തത്. കരിപ്പൂർ എയർപോർട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് േകന്ദ്ര സർക്കാർ പ്രത്യേക ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം.
കരിപ്പൂരിനെ അട്ടിമറിച്ച് സ്വകാര്യ വിമാനത്താവള മുതലാളിമാർക്ക് പണ ലാഭമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. നിലവിൽ കരിപ്പൂരിൽനിന്നു വലിയ വിമാനങ്ങൾ പിൻവലിക്കേണ്ട കാര്യമില്ല. എറ്റവും കൂടുതൽ സാധാരണക്കാരായ ജനങ്ങൾ ഉപയോഗിക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ. വിമാനത്താവളം സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും. ഇപ്പോൾ ഒന്നും ചെയ്തില്ലെങ്കിൽ കരിപ്പൂർ വിമാനത്താവളത്തിെൻറ മഹാത്മ്യം വീണ്ടെടുക്കാൻ കഴിയില്ലെന്നും എം.ജി.എസ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ എം.ഡി.എഫ് (മലബാർ ഡെവലപ്മെൻറ് ഫോറം) പ്രസിഡൻറ് കെ.എം. ബഷീർ, കോഒാഡിനേറ്റർ ടി.പി.എം. ഹാഷിർ അലി, െസക്രട്ടറി ഷെയ്ക് ഷാഹിദ് എന്നിവരും പെങ്കടുത്തു.