Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ ഏപ്രിൽ...

കരിപ്പൂരിൽ ഏപ്രിൽ ഒന്ന്​ മുതൽ വാഹനങ്ങൾക്ക്​ പ്രവേശന ഫീ: പ്രചാരണം തെറ്റെന്ന്​ ഡയറക്​ടർ

text_fields
bookmark_border
കരിപ്പൂരിൽ ഏപ്രിൽ ഒന്ന്​ മുതൽ വാഹനങ്ങൾക്ക്​ പ്രവേശന ഫീ: പ്രചാരണം തെറ്റെന്ന്​ ഡയറക്​ടർ
cancel

കരിപ്പൂർ: ഏപ്രിൽ ഒന്ന്​ മുതൽ കോഴിക്കോട്​ വിമാനത്താവളത്തിൽ മുഴുവൻ വാഹനങ്ങൾക്കും പ്രവേശന ഫീസ്​ ഇൗടാക്കുമെന ്ന പ്രചാരണം തെറ്റാണെന്ന്​ ഡയറക്​ടർ കെ. ശ്രീനിവാസ റാവു അറിയിച്ചു. കരിപ്പൂരിൽ പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങൾക് കും ഇനി പാർക്കിങ്​ ഫീസ്​ നൽകണ​െമന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. ഇതുവരെ വിമാനത്താവളത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾ 15 മിനിറ്റിനുള്ളിൽ പുറത്തിറങ്ങിയാൽ പണം നൽകേണ്ട ആവശ്യമില്ല. ഇൗ സൗജന്യം അവസാനിക്കുന്നുവെന്നായിരുന്നു വ്യാപകമായി പ്രചരിപ്പിച്ചത്​.

ഏപ്രിൽ ഒന്ന്​ മുതൽ നിലവിലുള്ള നിരക്കിൽ ഒരു മാറ്റവുമില്ലെന്നും വിമാനത്താവള ഡയറക്​ടർ വാർത്തകുറിപ്പിൽ അറിയിച്ചു. വിമാനത്താവള അതോറിറ്റിക്ക്​ കീഴിലുള്ള വിമാനത്താവളങ്ങളിലെ നിരക്കുകൾ അതോറിറ്റി ആസ്ഥാനത്ത്​ നിന്നാണ്​ പുനഃക്രമീകരിക്കുക. കരിപ്പൂരിൽ മാത്രമായി നിരക്കുകൾ മാറ്റാൻ സാധിക്കില്ല.

അതേസമയം, വിമാനത്താവളങ്ങളിലെ പാർക്കിങിനായി അതോറിറ്റി പുതിയ നയം തയാറാക്കുന്നുണ്ട്​. ഇ​ത്​ പ്രകാരം ടെർമിനലിന്​ മുന്നിൽ യാത്രക്കാരെ സ്വീകരിക്കുന്നതിനായി എത്തുന്നവർക്ക്​ പരമാവധി മൂന്ന്​ മിനിറ്റാണ്​ അനുവദിക്കുക. ഇൗ നയം നടപ്പാക്കാൻ ആറ്​ മാസമെങ്കിലും എടുക്കും. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ചതായും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ഡയറക്​ടർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsmalayalam news
News Summary - Karipur airport -Kerala news
Next Story