ഹജ്ജ് സർവിസ്: തടസ്സങ്ങെളാഴിവായി കരിപ്പൂർ
text_fieldsകരിപ്പൂർ: നാല് വർഷം മുമ്പ് റൺവേ നവീകരണത്തിെൻറ പേരിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മാറ്റിയ ഹജ്ജ് സർവിസ് അടുത്ത വർഷം മുതൽ പുനരാരംഭിക്കുന്നതിന് ഇനി പറയാൻ തടസ്സങ്ങളില്ല. 2015 മുതലാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവിസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. തുടർന്ന് ഇൗ വർഷം വരെ സർവിസുകൾ നെടുമ്പാശ്ശേരിയിലാണ് നടന്നത്. 18 മാസത്തെ നവീകരണം പൂർത്തിയായതിന് ശേഷം 2017 മാർച്ച് ഒന്ന് മുതൽ റൺവേ മുഴുവൻ സമയം പ്രവർത്തനം ആരംഭിച്ചിരുന്നു.
2017 മുതൽ ഹജ്ജ് സർവിസ് കരിപ്പൂരിലേക്ക് മാറ്റണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നിരുന്നെങ്കിലും ഇടത്തരം-വലിയ വിമാനങ്ങൾക്ക് അനുമതിയില്ലെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. ഒടുവിൽ ആഗസ്റ്റ് ഒമ്പതിന് ഇടത്തരം-വലിയ വിമാനങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ അനുമതി നൽകിയിരിക്കുന്ന പശ്ചാത്തലത്തിൽ കരിപ്പൂരിൽ നിന്ന് സർവിസ് പുനരാരംഭിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് അടുത്തയാഴ്ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയെ സന്ദർശിക്കുെമന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു.
കരിപ്പൂരിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾ ഉപേയാഗിച്ചായിരുന്നു സൗദിയ സർവിസ് നടത്തിയത്. ഇത്തരം വിമാനങ്ങൾക്ക് കരിപ്പൂരിൽ നിന്ന് അനുമതി ലഭിച്ചിരിക്കുന്നതിനാൽ തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനിടെ പ്രവർത്തനം ആരംഭിക്കാത്ത കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് സർവിസ് പരിഗണനയിലുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സർക്കാറും ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത് കണ്ണൂരിനും എംബാർക്കേഷൻ പോയൻറ് അനുവദിക്കണമെന്നാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഹജ്ജ് തീർഥാടകരുെട 80 ശതമാനവും മലപ്പുറം, കോഴിക്കോട് ജില്ലയിൽ നിന്നാണ്. ഹജ്ജ് ഹൗസ് ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും കരിപ്പൂരിലാണുള്ളത്. ഇക്കാര്യങ്ങൾ പരിഗണിച്ച് കരിപ്പൂരിൽ തെന്ന എംബാർക്കേഷൻ പോയൻറ് അനുവദിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
