കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിൽ സി.ബി.െഎ സംഘം നടത്തിയ പരിശോധനയിൽ 1.2 കോടിക്ക് തുല്യമായ വസ്തുക്കൾ കണ്ടെത്തി. ചൊവ്വ, ബുധൻ ദിവസങ്ങളിലായി കൊച്ചി സി.ബി.െഎ യൂനിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കണക്കിൽപെടാത്ത പണവും സ്വർണവും വിദേശനിർമിത സിഗരറ്റുകളും പിടികൂടിയത്. ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിെൻറ (ഡി.ആർ.െഎ) സഹായത്തോടെയായിരുന്നു നടപടി.
ഷാർജയിൽനിന്നുള്ള എയർഅറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരിൽനിന്നാണ് സ്വർണവും സിഗരറ്റുകളും പിടിച്ചത്. കസ്റ്റംസ് ഏരിയയിൽനിന്നാണ് പണം കണ്ടെത്തിയത്. രണ്ടര ലക്ഷത്തോളം രൂപയാണ് ഇവിടെനിന്ന് ലഭിച്ചത്. കൂടാതെ, ബുധനാഴ്ച കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിെൻറ വീട്ടിലും സി.ബി.െഎ പരിശോധന നടത്തി. ഇവിടെ നടത്തിയ പരിശോധനയിലും കണക്കിൽപെടാത്ത പണം കണ്ടെടുത്തതായാണ് വിവരം. കർണാടക ഭട്കൽ സ്വദേശികളായ 22 യാത്രക്കാരിൽനിന്നാണ് 35 ലക്ഷത്തിെൻറ സിഗരറ്റുകൾ കണ്ടെടുത്ത്. 43 ലക്ഷത്തിെൻറ 856 ഗ്രാം സ്വർണവും പിടിച്ചു.പരിശോധനയുടെ വിശദറിപ്പോർട്ട് വ്യാഴാഴ്ചയാണ് സി.ബി.െഎ തയാറാക്കുക.