Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂർ വിമാനദുരന്തം: രക്ഷാദൗത്യത്തിലേർപ്പെട്ടവർക്കെല്ലാം കോവിഡ് പരിശോധന

text_fields
bookmark_border
ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുതെന്നും മന്ത്രി
കരിപ്പൂർ വിമാനദുരന്തം: രക്ഷാദൗത്യത്തിലേർപ്പെട്ടവർക്കെല്ലാം കോവിഡ് പരിശോധന
cancel

തിരുവനന്തപുരം: കണ്ടൈന്‍മെന്‍റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവർക്കും കോവിഡ് പരിശോധനയെന്ന് മന്ത്രി കെ.കെ ഷൈലജ. ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുതെന്നും സ്വയം സുരക്ഷയ്ക്കും നാടിന്‍റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടെ പലർക്കും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിച്ചിരുന്നില്ല. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്‍റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്‍റൈനിൽ പ്രവേശിക്കണം. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ ശനിയാഴ്ച കണ്‍ട്രോള്‍ റൂം നമ്പരിൽ (മലപ്പുറം: 0483 2733251, 2733252, 2733253, കോഴിക്കോട്: 0495 2376063, 2371471, 2373901) ബന്ധപ്പെട്ട് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. എത്രയും വേഗം ഇവരുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് മേല്‍നടപടി സ്വീകരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story