കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ: ഇന്ന് ഉദ്യോഗസ്ഥ യോഗം
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉദ്യോഗസ്ഥതല യോഗം നടക്കും. കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ വൈകീട്ട് മലപ്പുറം കലക്ടറേറ്റിലാണ് യോഗം. റൺവേ വികസനത്തിനായി 248 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിെൻറ ഭാഗമായാണ് യോഗം. എയർപോർട്ട് ഡയറക്ടർ കെ. ജനാർദനൻ, കരിപ്പൂർ വിമാനത്താവളം ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.
സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇന്നത്തെ യോഗം. നേരത്തേ, വിഷയത്തിൽ കലക്ടർ എയർപോർട്ട് ഡയറക്ടറുമായി ചർച്ച നടത്തിയിരുന്നു. 2860 മീറ്ററുള്ള റൺവേ 3627 മീറ്ററായി വികസിപ്പിക്കുന്നതിന് 213 ഏക്കറും സലേഷൻ ബേക്ക് 14.5 ഏക്കറും അേപ്രാച്ച് ലൈറ്റ് സിസ്റ്റത്തിന് 20.8 ഏക്കറുമാണ് ഏറ്റെടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
