Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കരിപ്പൂരിൽ ലഗേജ് മോഷണം പോ​െയന്ന്​ പ്രചരണം; വ്യാജ പോസ്​റ്റിനെതിരെ പരാതി നൽകി
cancel

കരിപ്പൂരിൽ ലഗേജ് മോഷണം പോ​െയന്ന്​ പ്രചരണം; വ്യാജ പോസ്​റ്റിനെതിരെ പരാതി നൽകി

text_fields
bookmark_border
മോഷ്​ടാവാക്കി ചിത്രീകരിച്ചതിനെതിരെയാണ്​ പരാതി

തേഞ്ഞിപ്പലം: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ലഗേജുകൾ മോഷ്​ടിച്ചുവെന്ന് കാട്ടി ചേലേമ്പ്ര സ്വദേശിയായ യുവാവി​െൻറ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പോസ്​റ്റിട്ട സംഭവത്തിൽ പൊലീസിന്​ പരാതി നൽകി.

ചേലേമ്പ്ര പാറയിൽ സ്വദേശി കുഴിമ്പിൽ പി.കെ. അബ്​ദുൽ സലാമാണ് പരാതി നൽകിയത്.

കരിപ്പൂര്‍ വിമാന ദുരന്തത്തിൽ കോവിഡ് വ്യാപന ഭീതി വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരെ അവഹേളിക്കുന്ന വിധത്തിൽ സലാമിനെ മോഷ്​ടാവാക്കി ചിത്രീകരിച്ചതിനെതിരെയാണ്​ പരാതി. സലാമി​െൻറ ചിത്രം ഉപയോഗിച്ചായിരുന്നു പ്രചാരണം.

'കരിപ്പൂര്‍ വിമാനത്താവളത്തിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാന യാത്രക്കാരുടെ ബാഗേജ് മോഷ്‌ടിക്കാന്‍ ശ്രമിച്ച ചേലേമ്പ്ര സ്വദശി സലാമിനെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു' എന്നായിരുന്നു പോസ്​റ്റ്​. ജില്ലാ പൊലീസ് സൂപ്രണ്ട്, തേഞ്ഞിപ്പലം, കരിപ്പൂർ പൊലീസ് എന്നിവർക്കാണ് പരാതി നൽകിയത്.

ഫോട്ടോ എഡിറ്റ് ചെയ്ത് ഫേസ് ബുക്ക്, വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ച്​ മാനഹാനിയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. വ്യാജ പ്രചാരണം നടത്തിയവരുടെ പേരും മൊബൈൽ നമ്പർ സഹിതമാണ് സലാം പൊലീസിൽ പരാതി നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karippur Flight Accident Complained against fake post
Next Story