കരിപ്പൂർ: ആഭ്യന്തര പുറപ്പെടൽ കേന്ദ്രം മാറ്റം പ്രാബല്യത്തിൽ
text_fieldsകോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഭ്യന്തര പുറപ്പെടൽ കേന്ദ്രം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ ആഭ്യന്തര പുറപ്പെടൽ കേന്ദ്രം പഴയ രാജ്യാന്തര ടെർമിനലിലേക്ക് മാറി. നിലവിലുള്ള ആഭ്യന്തര പുറപ്പെടൽ കേന്ദ്രം നവീകരിക്കുന്നതിെൻറ ഭാഗമായാണിത്.
ഇവിടെ 18 ചെക്ക് ഇൻ കൗണ്ടറുകളാണ് ഒരുക്കിയത്. ഇതിൽ ഒമ്പതെണ്ണമാണ് ഇേപ്പാൾ ഉപയോഗിക്കുന്നത്. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ചില അന്താരാഷ്ട്ര പുറപ്പെടലുകൾക്കും ഇവിടെ ചെക്ക് ഇൻ ചെയ്യാമെന്നും വിമാനത്താവള അേതാറിറ്റി അറിയിച്ചു.
പുതുതായി കമീഷൻ ചെയ്ത ഇൻ-ലൈൻ ബാഗേജ് ഹാൻഡ്ലിങ് സംവിധാനവും ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. താൽക്കാലിക ക്രമീകരണ ഭാഗമായി ആഭ്യന്തര യാത്രക്കാർക്കുള്ള സുരക്ഷപരിശോധന ടെർമിനലിെൻറ ഒന്നാം നിലയിലേക്ക് മാറ്റി.

