കരിപ്പൂരിൽ അറ്റകുറ്റപ്പണി ആരംഭിച്ചു
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ ചിറക് വിമാനത്താവള വളപ്പിൽ ഒരുക്കിയ സ്ഥലത്തേക്ക് മാറ്റാനായി ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ വിമാനങ്ങൾ നിർത്തിയിടുന്ന പാർക്കിങ് ബേയോട് ചേർന്നുള്ള എക്വിപ്മെൻറ് സ്റ്റേജിങ് ഏരിയയിൽ അറ്റകുറ്റപ്പണി ആരംഭിച്ചു.
ഒരു കോടി രൂപ ചെലവിലാണ് പ്രവൃത്തി നടക്കുന്നത്. ഇൗ ഭാഗങ്ങളിലെല്ലാം കോൺക്രീറ്റ് അടർന്നുപോയിട്ടുണ്ട്. ഇവിടെ ഗ്രൗണ്ട് ഹാൻഡ്ലിങ്ങിനായുള്ള ട്രാക്ടറുകളും കാറ്ററിങ് വാഹനങ്ങളും അടക്കം നിർത്തുന്ന ഭാഗമാണ്.
പലയിടങ്ങളിലും കോൺക്രീറ്റിൽ വിള്ളലുകൾ വന്നിട്ടുണ്ട്. ഇവിടെ പുതുതായി കോൺക്രീറ്റ് സ്ഥാപിക്കും. കഴിഞ്ഞദിവസം മുതലാണ് പ്രവൃത്തി ആരംഭിച്ചത്. കൊണ്ടോട്ടി ഡോറൽ ഇൻഫ്രാസ്ട്രക്ചേഴ്സിനാണ് കരാർ.

