Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരി​ൽ വലിയ...

കരിപ്പൂരി​ൽ വലിയ വിമാനമിറക്കാൻ  തടസ്സം നീങ്ങിയെന്ന്​ മന്ത്രാലയം

text_fields
bookmark_border
കരിപ്പൂരി​ൽ വലിയ വിമാനമിറക്കാൻ  തടസ്സം നീങ്ങിയെന്ന്​ മന്ത്രാലയം
cancel

ന്യൂ​ഡ​ല്‍ഹി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​ഡ്​ ഇ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കാ​നു​ള്ള ത​ട​സ്സം നീ​ങ്ങി​യെ​ന്നും അ​തി​​​െൻറ ഫ​യ​ൽ മു​ന്നോ​ട്ടു​നീ​ങ്ങി​യി​ട്ടു​​ണ്ടെ​ന്നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​മി​റ​ക്കാ​ൻ ക​ക്ഷി രാ​ഷ്​​ട്രീ​യ ഭേ​ദ​മ​ന്യേ സ​മ​ര​രം​ഗ​ത്തു​ള്ള മ​ല​ബാ​ർ ഡ​വ​ല​പ്​​മ​​െൻറ്​ ഫോ​റം (എം.​ഡി.​എ​ഫ്) പ്ര​തി​നി​ധി​ക​ൾ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കി​ട​യി​ലാ​ണ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ​സി​​​െൻറ​യും എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ കേ​ന്ദ്ര​മ​ന്ത്രി​യെ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 4.30ന്​ ​കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​വി​​​െൻറ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ രാ​ജ്യ​സ​ഭാം​ഗ​വും ബി.​ജെ.​പി മു​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യ വി. ​മു​ര​ളീ​ധ​ര​​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മ​ല​ബാ​ർ ഡ​വ​ല​പ്മ​​െൻറ്​ ഫോ​റം പ്ര​തി​നി​ധി​ക​ളാ​യ കെ.​എം. ബ​ഷീ​ര്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ഫു​ദ്ദീ​ന്‍, രക്ഷാധികാരി ഹ​സ​ൻ തി​​ക്കോ​ടി‍, ഡൽഹി ഘടകം ​പ്രസിഡൻറ്​ ​അബ്​​ദു​ല്ല കാ​വു​ങ്ങ​ല്‍, സു​ൽ​ഫി​ക്ക​ർ അ​ഹ്​​മ​ദ്(​ദു​ബൈ)‍ എ​ന്നി​വ​ര്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. എ​യ​ർ​പോ​ർ​ട്ട്​ അ​​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്​​ഥ​രും പ​െ​ങ്ക​ട​ു​ത്തു.  ക​രി​പ്പൂ​രി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ശേ​ഷം വ​ലി​യ വി​മാ​ന​മി​റ​ക്കി​യി​ല്ലെ​ന്ന്​ സം​ഘം മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​പ്പോ​ൾ അ​തി​നു​ള്ള ത​ട​സ്സ​മെ​ന്താ​ണെ​ന്ന്​ മ​ന്ത്രി ആ​രാ​ഞ്ഞു. അ​പ്പോ​ഴാ​ണ്​ ത​ട​സ്സം നീ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ മ​ന്ത്രി​യെ അ​റി​യി​ച്ച​ത്. എ​ത്ര​യും പെ​െ​ട്ട​ന്ന്​ സാ​േ​ങ്ക​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം പൂ​ർ​വ​സ്​​ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ നി​ർ​ദേ​ശി​ച്ചു. പ​ഴ​യ പോ​ലെ വ​ലി​യ വി​മാ​ന​ങ്ങ​ള്‍ സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന്​ സു​രേ​ഷ് പ്ര​ഭു പ്ര​തി​നി​ധി സം​ഘ​ത്തോ​ട്​ പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി​യെ​ന്നും പ​ഴ​യ​പ​ടി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നു​മാ​ണ് വ്യോ​മ​യാ​ന മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് വി. ​മു​ര​ളീ​ധ​ര​ന്‍ എം.​പി അ​റി​യി​ച്ചു. വ​രു​ന്ന പാ​ര്‍ല​മ​​െൻറ്​ സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍ച​ര്‍ച്ച​ക​ള്‍ വ്യോ​മ​യാ​ന മ​ന്ത്രി​യു​മാ​യും മ​ന്ത്രാ​ല​യ​വു​മാ​യും ന​ട​ത്തും. 
വ​ലി​യ വി​മാ​ന​ങ്ങ​ളാ​യ ബോ​യി​ങ് 777, എ​യ​ര്‍ബ​സ് എ 300 ​എ​ന്നി​വ ക​രി​പ്പൂ​രി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്നും വി. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ആ​ഴ്ച​ക​ള്‍ക്ക​കം ക​രി​പ്പൂ​ർ പ​ഴ​യ​പോ​ലെ ആ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും വ്യോ​മ​യാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലൂ​ടെ ഫ​യ​ൽ നീ​ങ്ങു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​ഞ്ഞു​വെ​ന്നും പ്ര​തി​നി​ധി സം​ഘാം​ഗ​ങ്ങ​ളാ​യ ഹ​സ​ൻ തി​ക്കോ​ടി​യും അ​ബ്​​ദു​ല്ല കാ​വു​ങ്ങ​ലും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipoor airportkaripur airportkerala news
News Summary - Karippur Airport-Kerala News
Next Story