കരിപ്പൂർ അപകടം: വിമാനം ഇന്ന് മാറ്റും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം മാറ്റാനുള്ള നടപടികൾ ആരംഭിക്കാനായില്ല.
എയർഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ എത്താൻ വൈകിയതാണ് കാരണം. നടപടികൾ ചൊവ്വാഴ്ചയിലേക്ക് മാറ്റി. എയർഇന്ത്യയുടെ സാേങ്കതിക വിദഗ്ധൻ കെ.ജി. വിശ്വനാഥിെൻറ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ നിന്നെത്തിയിരുന്നു. മറ്റുള്ളവർ വൈകീട്ട് ഡൽഹിയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലാണ് എത്തിയത്. പിന്നീട് യോഗം ചേർന്ന് വിമാനം മാറ്റുന്നത് സംബന്ധിച്ച നടപടികൾ ചർച്ച ചെയ്തു.
വിമാനത്തിെൻറ വിവിധ ഭാഗങ്ങൾ ചൊവ്വാഴ്ച മുതൽ അഴിച്ചുമാറ്റും. ഇവ പിന്നീട് കൂട്ടാലുങ്ങൽ ഭാഗത്ത് സി.െഎ.എസ്.എഫ് ബാരക്ക് ഗേറ്റിന് സമീപം ഒരുക്കിയ സ്ഥലത്തേക്ക് മാറ്റും. ഇവിടെ പ്രത്യേക കോൺക്രീറ്റ് പ്രതലം തയാറാക്കിയിട്ടുണ്ട്. അഴിച്ചുമാറ്റിയ ഭാഗങ്ങൾ പിന്നീട് േലാറിയിലാണ് പ്രത്യേകം തയാറാക്കിയ സ്ഥലത്തേക്ക് എത്തിക്കുക.