കരിപ്പൂരിൽ നിർമാണ പ്രവൃത്തികൾക്ക് േവഗതയില്ലെന്ന്; എൻജിനീയർമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു
text_fieldsെകാണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നിർമാണ പ്രവൃത്തികൾക്ക് വേഗതയില്ലെന്ന് വിലയിരുത്തൽ. പുതിയ അന്താരാഷ്ട്ര ടെർമിനലിെൻറയും മറ്റ് അറ്റകുറ്റപ്പണികൾക്കും വേഗതയില്ലെന്നാണ് വിലയിരുത്തൽ. തുടർന്ന് ബന്ധപ്പെട്ടവരെ ഡൽഹിയിലെ എയർപോർട്ട് അതോറിറ്റി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ സുരേഷാണ് ചുമതലയുള്ള എൻജിനീയർമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. പുതിയ ടെർമിനലിെൻറ കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികളെയും വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം എയർപോർട്ട് അതോറിറ്റി ദക്ഷിണ മേഖല ജനറൽ മാനേജർ (എൻജിനീയറിങ്) കെ.കെ. സിങ് കരിപ്പൂർ സന്ദർശിച്ചിരുന്നു.ഇദ്ദേഹം നിർമാണ പ്രവൃത്തിയടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് അതോറിറ്റി ആസ്ഥാനത്തേക്ക് ബന്ധപ്പെട്ടവരെ വിളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.