Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെയും മകളെയും...

ഭാര്യയെയും മകളെയും ഒരുനോക്കു കാണാൻ മുരളീധരനെത്തി

text_fields
bookmark_border
ഭാര്യയെയും മകളെയും ഒരുനോക്കു കാണാൻ മുരളീധരനെത്തി
cancel

ക​ക്ക​ട്ടി​ൽ: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ഭാ​ര്യ​യെ​യും മ​ക​ളെ​യും ഒ​രു​നോ​ക്ക് കാ​ണാ​ൻ ക​ക്ക​ട്ട് ചീ​ക്കോ​ന്ന് സ്വ​ദേ​ശി പീ​ടി​ക​ക​ണ്ടി മു​ര​ളീ​ധ​ര​നെ​ത്തി. ശ​നി​യാ​ഴ്ച ദു​ൈ​ബ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് യാ​ത്ര​യ​യ​ച്ച ഭാ​ര്യ ര​മ്യ​യും മ​ക​ൾ ശി​വാ​ത്മി​ക മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഇ​ല്ലാ​താ​യെ​ന്ന വാ​ർ​ത്ത വി​ശ്വ​സി​ക്കാ​നാ​വാ​തെ​യാ​ണ് മു​ര​ളീ​ധ​ര​ൻ നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ്മ​യും അ​നു​ജ​ത്തി​യും ഇ​നി ഒ​രി​ക്ക​ലും കൂ​ടെ​യു​ണ്ടാ​വി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യ​മു​ൾ​ക്കൊ​ള്ളാ​നാ​വാ​തെ മ​ക​ൻ യ​ഥു​ദേ​വ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്.

പി​താ​വി​െൻറ മ​ര​ണ​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി​യ മു​ര​ളീ​ധ​ര​നും കു​ടും​ബ​വും എ​ട്ടു​മാ​സം മു​മ്പാ​ണ് തി​രി​ച്ചു​പോ​യ​ത്. റാ​സ​ൽ​ഖൈ​മ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ര​ളീ​ധ​ര​ൻ അ​വി​ടെ കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യ​തി​നാ​ലാ​ണ് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്. 28 ദി​വ​സം ര​മ്യ​യു​ടെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നു​ൾ​പ്പെ​ടെ തീ​രു​മാ​നി​ച്ച് യാ​ത്ര​യാ​ക്കി​യ​താ​ണ്. അ​പ​ക​ട​വാ​ർ​ത്ത​യെ തു​ട​ർ​ന്ന് മു​ര​ളീ​ധ​ര​നും ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ നെ​ടു​മ്പാ​ശ്ശേ​രി വ​ഴി നാ​ട്ടി​ലെ​ത്തി. വെ​ള്ളൂ​ർ ക​രി​പ്പ​ള്ളി ര​വീ​ന്ദ്ര​െൻറ​യും ര​മ​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ ര​മി​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippurair crash keralaflight accidentair india expresskarippur air crash
Next Story