വിമാനാപകടം: 81 പേർ ചികിത്സയിൽ; 21 പേർക്ക് ഗുരുതരം
text_fieldsമലപ്പുറം-കോഴിക്കോട് : കരിപ്പൂരിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിൽ പരിക്കേറ്റ 81 പേർ ചികിത്സയിൽ തുടരുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ 56 പേരും മലപ്പുറത്ത് 25 പേരുമാണ് ചികിത്സയിൽ. ഇവരിൽ 21പേരുടെ നില ഗുരുതരമാണ്. മലപ്പുറം പെരിന്തൽമണ്ണയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ 19 പേരും കോട്ടക്കലിൽ അഞ്ചുപേരും മഞ്ചേരിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്. രണ്ടു കുഞ്ഞുങ്ങളടക്കം 11 പേരെ മുറികളിലേക്ക് മാറ്റി.
പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പത്തു വയസ്സുകാരിയടക്കം രണ്ടുപേർ ഇപ്പോഴും തുടരുകയാണ്. എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നുപേരിൽ രണ്ടുപേരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. കോഴിക്കോട് ചികിത്സയിൽ കഴിയുന്നവരിൽ മൂന്നുപേർ വെൻറിലേറ്ററിലാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ആറുപേരാണ് ചികിത്സയിലുള്ളത്. നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള 22 പേരിൽ ആറുപേർ ഗുരുതരാവസ്ഥയിലാണ്. അതിൽ രണ്ടുപേർ വെൻറിലേറ്ററിൽ കഴിയുകയാണ്.
ഇഖ്റ ആശുപത്രിയിയിൽ ചികിത്സയിലുള്ള അഞ്ചുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. 14 പേരാണ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടിയത്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഒമ്പതുപേർ ചികിത്സയിൽ തുടരുന്ന മെയ്ത്രയിൽ ഒരാൾ വെൻറിലേറ്ററിലാണ്. ആറുപേരുടെ നില ഗുരുതരമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

