Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ: കരിപ്പൂരിൽ മൂന്ന്​...

മഴ: കരിപ്പൂരിൽ മൂന്ന്​ വിമാനങ്ങൾ തിരിച്ചുവിട്ടു, നാലിടത്ത്​ ചുറ്റുമതിൽ തകർന്നു

text_fields
bookmark_border
മഴ: കരിപ്പൂരിൽ മൂന്ന്​ വിമാനങ്ങൾ തിരിച്ചുവിട്ടു, നാലിടത്ത്​ ചുറ്റുമതിൽ തകർന്നു
cancel

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ബുധനാഴ്​ച രാത്രി പെയ്​ത കനത്ത മഴയിൽ മൂന്ന്​ വിമാനങ്ങൾ തിരിച്ചുവിട്ടു. വിമാനത്താവളത്തി​​​െൻറ ചുറ്റുമതിൽ നാല്​ ഭാഗങ്ങളിൽ ഇടിഞ്ഞു. ബുധനാഴ്​ച രാത്രി ഒമ്പതിനും വ്യാഴാഴ്​ച പുലർച്ച രണ്ടരക്കും ഇടയിൽ കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനങ്ങളാണ്​ നെടുമ്പാശ്ശേരിയിലേക്ക്​ തിരിച്ചുവിട്ടത്​. എയർ ഇന്ത്യ എക്​സ്​പ്രസി​​​െൻറ അൽ​​െഎൻ-കോഴിക്കോട്​, ദോഹ-കോഴിക്കോട്​, ഒമാൻ എയറി​​​െൻറ മസ്​കത്ത്​^കോഴിക്കോട്​ എന്നിവയാണ്​ തിരിച്ചുവിട്ട സർവിസുകൾ. ഇവ വ്യാഴാഴ്​ച രാവിലെയോടെയാണ്​ കരിപ്പൂരിൽ തിരിച്ചെത്തി സർവിസുകൾ നടത്തിയത്​. 

പള്ളിക്കൽ പഞ്ചായത്തി​​​െൻറ നാല്​ ഭാഗത്തായാണ്​ മതിൽ തകർന്നത്​. ഒാരോ ഭാഗത്തും 20 മീറ്റർ മുതൽ 25 മീറ്റർ വരെ നീളത്തിലാണ്​ തകർന്നത്​. ഒരു ഭാഗത്ത്​ താൽക്കാലികമായി ചുറ്റുവേലി സ്ഥാപിച്ചു. മറ്റിടങ്ങളിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന്​ അതോറിറ്റി അറിയിച്ചു. വിഷയത്തിൽ ശാശ്വത പരിഹാരത്തിന്​ ശ്രമിക്കുമെന്ന്​ വിമാനത്താവള ഡയറക്​ടറുടെ ചുമതലയുള്ള സി.എൻ.എസ്​ ജോ. ജനറൽ മാനേജർ എ. ഹരിദാസ്​ പറഞ്ഞു. സി.എസ്​.ആർ പദ്ധതിയിൽ ഉൾപ്പെടു​ത്തി പ്രശ്​നം പരിഹരിക്കാൻ ശ്രമിക്കും. ഇതിനായി പള്ളിക്കൽ പഞ്ചായത്തിനോട്​ പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം എ. ഹരിദാസ്​, സിവിൽ വിഭാഗം ഡി.ജി.എം ദേവകുമാർ, മാനേജർ ദീപ്​തി രാമചന്ദ്രൻ എന്നിവർ സന്ദർശിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskarippor airportmalayalam news
News Summary - Karippor Airport -Kerala News
Next Story