Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂര്‍: റണ്‍വേ പൂര്‍ണസജ്ജമാകുന്നതോടെ കൂടുതല്‍ സര്‍വിസുകള്‍

text_fields
bookmark_border
  • മാര്‍ച്ച് ഒന്നിനാണ് റണ്‍വേ 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങുക
കരിപ്പൂര്‍: റണ്‍വേ പൂര്‍ണസജ്ജമാകുന്നതോടെ കൂടുതല്‍ സര്‍വിസുകള്‍
cancel

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതോടെ പുതിയ സര്‍വിസുകളും ആരംഭിക്കുന്നു. 18 മാസത്തെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിനാണ് കരിപ്പൂരില്‍ റണ്‍വേ 24 മണിക്കൂറും പ്രവര്‍ത്തിക്കുക. ഫെബ്രുവരി അവസാനത്തോടെ നോട്ടാം (നോട്ടിസ് ടു എയര്‍മാന്‍) പിന്‍വലിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ, കരിപ്പൂരില്‍ മുഴുവന്‍ സമയവും വിമാനമിറങ്ങാന്‍ സാധിക്കും.

പകല്‍സമയത്തും സര്‍വിസുകള്‍ക്ക് അനുമതി ലഭിക്കുന്നതോടെ കൂടുതല്‍ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷ. മസ്കത്തിലേക്ക് കൂടുതല്‍ സര്‍വിസിന് താല്‍പര്യം പ്രകടിപ്പിച്ച് ഇതിനകം ഒമാന്‍ എയര്‍ രംഗത്തത്തെിയിട്ടുണ്ട്. നിലവില്‍ ഒമാന്‍ എയറിന് ആഴ്ചയില്‍ എല്ലാ ദിവസവും കരിപ്പൂരില്‍നിന്ന് മസ്കത്തിലേക്ക് ഒരു വിമാനം സര്‍വിസ് നടത്തുന്നുണ്ട്. എയര്‍ഇന്ത്യ എക്സ്പ്രസും മസ്കത്തിലേക്ക് എല്ലാ ദിവസവും സര്‍വിസ് നടത്തുന്നുണ്ട്.

നവീകരണത്തിന്‍െറ ഭാഗമായി നിര്‍ത്തലാക്കിയ എയര്‍ഇന്ത്യകോഴിക്കോട്-ന്യൂഡല്‍ഹി സര്‍വിസ് പുനരാരംഭിക്കും. കോഴിക്കോട്-മുംബൈ സെക്ടറില്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇന്‍ഡിഗോയും രംഗത്തത്തെിയിട്ടുണ്ട്. ദുബൈയിലേക്കും പുതിയ സര്‍വിസുകള്‍ ആരംഭിച്ചേക്കും. ടാറിങ് പൂര്‍ത്തിയായ കരിപ്പൂരില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - karipoor airport
Next Story