കരിപ്പൂര്‍: പാര്‍ലമെന്‍റ് മാര്‍ച്ച് തിങ്കളാഴ്ച
text_fieldsന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരായ പ്രതിഷേധം ഡല്‍ഹിയിലേക്ക്. മലബാര്‍ ഡെവലപ്മെന്‍റ് ഫോറം നടത്തുന്ന പാര്‍ലമെന്‍റ് മാര്‍ച്ച് ഡിസംബര്‍ അഞ്ചിന് നടക്കും. റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വിസിനുള്ള അനുമതി പുന$സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് മുഖ്യ ആവശ്യം.
പ്രവാസി സംഘടനകളും കേരളത്തില്‍നിന്നുള്ള എം.പിമാരും മാര്‍ച്ചില്‍ അണിനിരക്കും. മാര്‍ച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും. മാര്‍ച്ചിനോടനുബന്ധിച്ച് ‘കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കുക’ എന്ന ആവശ്യമുന്നയിച്ച് സെമിനാറും സംഘടിപ്പിക്കും. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
