Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചലച്ചിത്ര അവാർഡ്​ദാന ചടങ്ങി​െല കാരായി രാജ​െൻറ സാന്നിധ്യം ചർച്ചയായി

text_fields
bookmark_border
  • കോടതിയുടെ അനുമതിയോടെയാണ്​ ജില്ലയിലെത്തിയതെന്ന്​ കാരായി
karayi-rajan
cancel

കണ്ണൂർ: തലശ്ശേരിയിൽ നടന്ന ചലച്ചിത്ര അവാർഡ്​ വിതരണ ചടങ്ങിൽ ഫസൽ വധക്കേസ്​ പ്രതിയായ കാരായി രാജൻ പ​െങ്കടുത്തത്​ ചർച്ചയായി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ ജാമ്യവ്യവസ്ഥപ്രകാരം കാരായി രാജന്​ കോടതിയുടെ വിലക്കുണ്ട്​. എന്നാൽ, കോടതിയുടെ അനുമതിയോടെയാണ്​ ജില്ലയിലെത്തിയതെന്ന്​ കാരായി രാജൻ ‘മാധ്യമ’ത്തോട്​ പറഞ്ഞു. 

തിങ്കളാഴ്​ച ജില്ല പഞ്ചായത്ത്​ യോഗത്തിൽ പ​െങ്കടുക്കാനും ത​​െൻറ അഭിഭാഷകനെ നേരിട്ടുകാണാനുമാണ്​ ജില്ലയിലെത്തിയതെന്ന്​ കാരായി പറഞ്ഞു. ഫസൽ വധക്കേസിൽ എട്ടാം പ്രതിയായ കാരായി രാജൻ അടുത്തിടെയായി പൊതുചടങ്ങുകളിൽ പ​െങ്കടുക്കാറില്ല. എന്നാൽ, അവാർഡ്​ദാന ചടങ്ങിൽ സദസ്സിലൊരാളായി കാരായി രാജൻ പ​െങ്കടുത്തത്​ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും വാർത്തയായിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karayi Rajan At Film Award Function Kannur-Kerala News
Next Story