
മുസ്ലിം ലീഗ് തകരാതെ നിലനിൽക്കേണ്ടത് അനിവാര്യമെന്ന് കാരാട്ട് റസാഖ്
text_fieldsകോഴിക്കോട്: മുസ്ലിംലീഗിലെ വിവാദങ്ങൾക്കിടയിൽ പാർട്ടിയെ പിന്തുണച്ച് മുൻ എൽ.ഡി.എഫ് എം.എൽ.എ കാരാട്ട് റസാഖ്. ലീഗ് തളരാതെ, തകരാതെ നിലനിൽക്കേണ്ടത് കാലഘട്ടത്തിൽ അനിവാര്യമാണെന്ന് റസാഖ് ഫേസ്ബുക്കിൽ കുറിച്ചു.
ലീഗ് നേതാക്കൾ സ്വന്തം പാർട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിർത്തി തകർക്കാൻ ശ്രമിച്ചാലും പാർട്ടി നിലനിൽക്കേണ്ടത് അനിവാര്യമാണെന്നാണ് കുറിപ്പ്. 2016ൽ ലീഗിൽനിന്ന് പുറത്തുവന്ന് ഇടതുമുന്നണി പിന്തുണയോടെ െകാടുവള്ളി മണ്ഡലം പിടിച്ചെടുത്ത കാരാട്ട് റസാഖ് ഇത്തവണ എം.കെ. മുനീറിനോട് തോറ്റിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ലീഗ് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റസാഖ് തെരഞ്ഞെടുപ്പിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. പുതിയ ഫേസ്ബുക്ക് പോസ്റ്റിന് താഴെ, റസാഖിനെ സ്വാഗതം ചെയ്തും ലീഗിന് വേണ്ടെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രവർത്തകർ രേഖപ്പെടുത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
