Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാരാട്ട്​ റസാഖി​​​ന്...

കാരാട്ട്​ റസാഖി​​​ന് എം.എൽ.എയായി തുടരാം; ഹൈകോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

text_fields
bookmark_border
കാരാട്ട്​ റസാഖി​​​ന് എം.എൽ.എയായി തുടരാം; ഹൈകോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ
cancel

ന്യൂഡൽഹി: കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ഇടതു സ്വതന്ത്രൻ കാരാട്ട്​ റസാഖി​​​ന്‍റെ തെരഞ്ഞെടുപ്പ്​ റ ദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ. കാരാട്ട്​ റസാഖി​​​ന്‍റെ ഹരജി പരിഗണിച്ച് സുപ്രീംകോടതിയാണ് സ്റ്റേ അനുവദിച ്ചത്. എന്നാൽ, എം.എൽ.എ എന്ന നിലയിൽ നിയമസഭ സമ്മേളനത്തിൽ റസാഖിന് പ​െങ്കടുക്കാമെങ്കിലും വോട്ട്​ ചെയ്യാനോ ആനുകൂല ്യങ്ങൾ പറ്റാനോ പാടില്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ്​ ക്രമക്കേട്​ ആരോപിച്ച്​ മണ്ഡ ലത്തിലെ വോട്ടർമാരായ കെ.പി. മുഹമ്മദും മൊയ്​തീൻ കുഞ്ഞിയും നൽകിയ ഹരജി അനുവദിച്ചാണ് ഹൈകോടതി ജഡ്ജി​ ജസ്​റ്റിസ്​ എബ്രഹാം മാത്യു നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്​. അതേസമയം, തൊട്ടടുത്ത എതിർ സ്​ഥാനാർഥി മുസ്​ലിം ലീഗിലെ എം.എ. റസാഖ്​ മാസ്​റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു.

നിയമസഭ സമ്മേളനത്തിൽ പ​െങ്കടുക്കാമെങ്കിലും വോട്ട്​ ചെയ്യാനോ ആനുകൂല്യങ്ങൾ പറ്റാനോ പാടില്ലെന്ന ഉപാധികളോടെ ഹൈകോടതി​ സ്​റ്റേ അനുവദിച്ചിരുന്നു. തുടർന്നാണ് റസാഖ് സുപ്രീംകോടതിയിൽ സമീപ്പിച്ചത്.

തെരഞ്ഞെടുപ്പ്​ കാലത്ത്​ എതിർ സ്​ഥാനാർഥി എം.എ. റസാഖിനെതിരെ അപകീർത്തികരമായ രീതിയിൽ​ ​േഡാക്യുമെന്‍ററി പ്രദർശനം നടത്തിയതായും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയതായും ചൂണ്ടിക്കാട്ടിയായിരുന്നു കെ.പി. മുഹമ്മദിന്‍റെയും മൊയ്​തീൻ കുഞ്ഞിയുടെയും ഹരജി.​ റസാഖിനെ വെറുതെവിട്ട്​​ കോടതി തീർപ്പു കൽപിച്ച വിഷയമാണ് അപമാനിക്കാനായി ഡോക്യുമെന്‍ററിയിലൂടെ ഉന്നയിച്ചതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്.

573 വോട്ടിനായിരുന്നു കാരാട്ട്​ റസാഖി​​ന്‍റെ വിജയം. തീർപ്പായ കേസുമായി ബന്ധപ്പെടുത്തി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനം യു.ഡി.എഫ്​ സ്​ഥാനാർഥിക്കെതിരെ മുൻവിധിയുണ്ടാക്കാനും സ്​ഥാനാർഥിക്കെതിരായ വികാരം പ്രകടിപ്പിക്കാനും പറ്റുന്ന വിധം വോട്ടർമാരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്​ വിലയിരുത്തിയാണ്​ ഹൈകോടതി തെരഞ്ഞെടുപ്പ്​ റദ്ദാക്കിയത്​.

സ്​ഥാനാർഥിയുടെ അറിവോടെയാണ്​ ഡോക്യുമെന്‍ററി നിർമാണവും പ്രദർശനവും നടന്നത്​. മുഖ്യ തെരഞ്ഞെടുപ്പ്​ ഏജൻറ്​ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുമുണ്ട്​. ഇൗ സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമത്തിലെ 123 (2), 123 (4) എന്നീ വകുപ്പുകൾ പ്രകാരമുള്ള തെരഞ്ഞെടുപ്പ്​ കുറ്റങ്ങൾ നിലനിൽക്കുന്നതായി ഹൈകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKoduvally MLAKarat Razak MLAMA Razzak
News Summary - Karat Razak MLA election victory -Kerala News
Next Story