Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാരാട്ട്​ റസാഖി​െൻറ...

കാരാട്ട്​ റസാഖി​െൻറ തെരഞ്ഞെടുപ്പ്​ ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
കാരാട്ട്​ റസാഖി​െൻറ തെരഞ്ഞെടുപ്പ്​ ഹൈകോടതി റദ്ദാക്കി
cancel

കൊച്ചി: കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ഇടതു സ്വതന്ത്രൻ കാരാട്ട്​ റസാഖി​​​​െൻറ തെരഞ്ഞെടുപ്പ്​ ഹൈക ോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ്​ ക്രമക്കേട്​ ആരോപിച്ച്​ മണ്ഡലത്തിലെ വോട്ടർമാരായ കെ.പി. മുഹമ്മദും മൊയ്​തീൻ കുഞ്ഞിയും നൽകിയ ഹരജി അനുവദിച്ചാണ്​ ജസ്​റ്റിസ്​ എബ്രഹാം മാത്യുവി​​​​െൻറ ഉത്തരവ്​. അതേസമയം, തൊട്ടടുത്ത എതിർ സ ്​ഥാനാർഥി മുസ്​ലിംലീഗിലെ എം.എ. റസാഖ്​ മാസ്​റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. വിധിക ്ക്​ പിന്നാലെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സമയം അനുവദിച്ച്​​ ഇതേ ബെഞ്ച്​ തന്നെ വിധി​ നടപ്പാക്കുന്നത്​ ഒരു മ ാസത്തേക്ക്​ തടഞ്ഞു. നിയമസഭ സമ്മേളനത്തിൽ പ​െങ്കടുക്കാമെങ്കിലും വോട്ട്​ ചെയ്യാനോ ആനുകൂല്യങ്ങൾ പറ്റാനോ പാട ില്ലെന്ന ഉപാധികളോടെയാണ്​ സ്​റ്റേ.

തെരഞ്ഞെടുപ്പ്​ കാലത്ത്​ എതിർ സ്​ഥാനാർഥി എം.എ. റസാഖിനെതിരെ അപകീർത്തികര മായ രീതിയിൽ​ ​േഡാക്യുമ​​​െൻററി പ്രദർശനം നടത്തിയതായും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയതായും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.​ റസാഖിനെ വെറുതെവിട്ട്​​ കോടതി തീർപ്പു കൽപിച്ച വിഷയമാണ് അപമാനിക്കാനായി ഡോക്യുമ​​​െൻററിയിലൂടെ ഉന്നയിച്ചതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. 573 വോട്ടിനായിരുന്നു കാരാട്ട്​ റസാഖി​​​​െൻറ വിജയം. തീർപ്പായ കേസുമായി ബന്ധപ്പെടുത്തി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഡോക്യുമ​​​െൻററിയുടെ പ്രദർശനം യു.ഡി.എഫ്​ സ്​ഥാനാർഥിക്കെതിരെ മുൻവിധിയുണ്ടാക്കാനും സ്​ഥാനാർഥിക്കെതിരായ വികാരം പ്രകടിപ്പിക്കാനും പറ്റുന്ന വിധം വോട്ടർമാരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്​ വിലയിരുത്തിയാണ്​ കോടതി തെരഞ്ഞെടുപ്പ്​ റദ്ദാക്കിയത്​.

സ്​ഥാനാർഥിയുടെ അറിവോടെയാണ്​ ഡോക്യുമ​​​െൻററി നിർമാണവും പ്രദർശനവും നടന്നത്​. മുഖ്യ തെരഞ്ഞെടുപ്പ്​ ഏജൻറ്​ ഡോക്യുമ​​​െൻററിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുമുണ്ട്​. ഇൗ സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമത്തിലെ 123 (2), 123 (4) എന്നീ വകുപ്പുകൾ പ്രകാരമുള്ള തെരഞ്ഞെടുപ്പ്​ കുറ്റങ്ങൾ നിലനിൽക്കുന്നതായി കോടതി വ്യക്​തമാക്കി. വിധി തെരഞ്ഞെടുപ്പ് കമീഷനെയും നിയമസഭ സ്പീക്കറെയും അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്​.

ma-razzak
എം.എ റസാഖ് മാസ്റ്റർ

ജനാധിപത്യത്തി​​​​െൻറ വിജയം- റസാഖ്​ മാസ്​റ്റർ
ജിദ്ദ: കൊടുവള്ളി നിയോജക മണ്ഡലത്തിലെ കാരാട്ട്​ റസാഖി​​​​െൻറ എം. എൽ.എ സ്​ഥാനം റദ്ദാക്കിയ ഹൈക്കോടതി വിധി ജനാധിപത്യത്തി​​​​െൻറ വിജയമാണെന്ന്​ എതിർസ്​ഥാനാർഥിയായിരുന്ന എം.എ റസാഖ്​ മാസ്​റ്റർ പ്രതികരിച്ചു. വ്യാജപ്രചാരണം കൊണ്ട്​ താൽകാലികമായി തോൽപിക്കാൻ കഴിയുമെങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നാണ്​ ഇത്​ തെളിയിക്കുന്നത്​. കോടതി വിധിയിൽ അങ്ങേയറ്റത്തെ സന്തോഷമുണ്ട്​. ഭാവിനടപടി പരാതിക്കാരായ വോട്ടർമാർ സ്വീകരിക്കുമെന്നും റസാഖ്​ മാസ്​റ്റർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ജിദ്ദയിൽ നടക്കുന്ന യു.ഡി. എഫ്​ കൺവെൻഷനിൽ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം.

കാരാട്ട് റസാഖിനെതിരായ വിധി തിരിച്ചടി -ലീഗ്​
താമരശ്ശേരി: യു.ഡി.എഫിനെയും ലീഗിനെയും കുപ്രചരണങ്ങളിലൂടെ ഇല്ലാതാക്കാമെന്ന വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് കാരാട്ട് റസാഖിനെതിരെയുള്ള ഹൈകോടതി വിധിയെന്ന് കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ്​ സൈനുല്‍ ആബിദീന്‍ തങ്ങള്‍ പറഞ്ഞു. ഏതുവിധേനയും വിജയിക്കണമെന്ന ഇടത് മുന്നണിയുടെ ധിക്കാര നിലപാടിനെതിരെയുള്ള കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കാരാട്ട് റസാഖ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാരാട്ട്​ റസാഖ്​: വിധി സ്വാഗതാർഹം -ചെന്നിത്തല
തിരുവനന്തപുരം: കാരാട്ട്​ റസാഖി​​​​െൻറ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈകോടതിവിധി സ്വാഗതംചെയ്യു​െന്നന്ന്​ പ്രതിപക്ഷ നേതാവ്​ രമേ​ശ്​ ചെന്നിത്തല. തെരഞ്ഞെടുപ്പ്​ സമയത്ത്​ തന്നെ ആക്ഷേപം ഉയർന്നതാണ്​. അന്നുയർന്ന പരാതികൾ ഇപ്പോൾ ഹൈകോടതി ശരിവെച്ചതായും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. വനിതാമതിലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിച്ച ഡോ. എം.കെ. മുനീര്‍ ഉന്നയിച്ച വര്‍ഗീയമതിൽ എന്ന ആരോപണം സ്പീക്കർ ഒഴിവാക്കി. പ്രസംഗം അതേപടി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത്​ നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKoduvally MLAKarat Razak MLAMA Razzak
News Summary - Karat Razak MLA election victory Cancelled -Kerala News
Next Story