Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പ്രതിയുടെ ഭാര്യ...

​പ്രതിയുടെ ഭാര്യ പറഞ്ഞതല്ല അടിസ്ഥാനം; സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ല -കാരാട്ട്​ റസാഖ്​

text_fields
bookmark_border
​പ്രതിയുടെ ഭാര്യ പറഞ്ഞതല്ല അടിസ്ഥാനം; സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ല -കാരാട്ട്​ റസാഖ്​
cancel

കോഴിക്കോട്​: സ്വർണക്കടത്ത്​ കേസ്​ പ്രതി സന്ദീപ്​ നായരുടെ ഭാര്യ സൗമ്യ നൽകിയ മൊഴി തള്ളി കൊടുവള്ളിയിലെ ഇടതുസ്വതന്ത്ര എം.എൽ.എ കാരാട്ട്​ റസാഖ്​. മൊഴി നൽകേണ്ടത്​ പ്രതികളാണെന്നും പ്രതിയുടെ ഭാര്യ മൊഴി നൽകിയത്​ രാഷ്​ട്രീയ പ്രേരിതമാണെന്നും റസാഖ്​ കൂട്ടിച്ചേർത്തു. സ്വർണക്കടത്ത്​ കേസ്​ നടത്തിയത്​ എം.എൽ.എക്ക്​ വേണ്ടിയാണെന്ന്​ സൗമ്യ നൽകിയ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

''സത്യസന്ധമായി കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയാൽ എനിക്ക്​ യാതൊരു ഭയവുമില്ല. സൗമ്യയുടെ മൊഴിയെക്കുറിച്ച്​ നിയമപരമായി പഠിച്ച ശേഷം മറുപടി നൽകും. സ്വർണക്കടത്ത്​ കേസ്​ പ്രതികളെ അറിയുന്നത്​ വാർത്തകളിലൂടെ മാത്രമാണ്​. അല്ലാതെ യാതൊരു ബന്ധവുമില്ല. ''

''കാരാട്ട്​ ഫൈസലിനെ ചോദ്യം ചെയ്​തതി​െൻറ ഭാഗമായി തനിക്കെതിരെ യാതൊരു അന്വേഷണവുമുണ്ടായിട്ടില്ല. ഒരുകുറ്റവും ചെയ്യാത്തവ​രെ ക്രൂശിക്കുന്നത്​ ശരിയല്ല. ലീഗിൽ നിന്നും മാറിച്ചിന്തിച്ച്​ പ്രവർത്തിക്കുന്നത്​ കൊണ്ട്​ ചിലപ്പോൾ തനിക്കെതിരെ ഗൂഢാലോചനയുണ്ടായേക്കാം'' -കാരാട്ട്​ റസാഖ്​ എം.എൽ.എ മാധ്യമങ്ങളോട്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkarat razack
Next Story