Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിന്മാറില്ല: വിമതനായി...

പിന്മാറില്ല: വിമതനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍

text_fields
bookmark_border
karat faisal
cancel

കോഴിക്കോട്: കെടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ വിമതനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍. ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. തിരുവനന്തപുരം സ്വർണക്കടത്ത്​ കേസിൽ ചോദ്യം ചെയ്യലിന്​ വിധേയനായ ഇദ്ദേഹത്തി​െൻറ സ്​ഥാനാർഥിത്വം വിവാദമായ പശ്ചാത്തലത്തിലാണ്​ ജില്ല കമ്മിറ്റി മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തത്​. അതിനിടെയാണ് വിമതനായി മത്സരിക്കുമെന്ന് ഫൈസൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊടുവള്ളി നഗരസഭയില്‍ നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇടത് എം.എല്‍.എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്‍റെ പേര് പ്രഖ്യാപിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറാണ്.

2013ലെ കരിപ്പൂർ സ്വർണക്കടത്ത്​ കേസിലെ പ്രതിയാണ്​ കാരാട്ട്​ ഫൈസൽ. തിരുവനന്തപുരം സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ ഇദ്ദേഹത്തി​െൻറ വീട്ടിൽ റെയ്​ഡ്​ നടക്കുകയും 36 മണിക്കൂർ ചോദ്യം ചെയ്യുകയുമുണ്ടായിരുന്നു. സ്​ഥാനാർഥിത്വം വിവാദമായതോടെ താമരശ്ശേരി ലോക്കൽ കമ്മിറ്റി കഴിഞ്ഞദിവസം യോഗം ചേർന്നു. ഈ യോഗത്തിൽ പലരും ആ​ശങ്ക ഉയർത്തി. തെരഞ്ഞെടുപ്പ്​ സമയത്ത്​ തുടർ ചോദ്യം ചെയ്യലുണ്ടായാൽ അത്​ മത്സരത്തെ ബാധിക്കും. മാത്രമല്ല, ഇടത്​ മുന്നണിയുടെ മറ്റു സ്​ഥാനാർഥികൾക്കും അത്​ ക്ഷീണം ചെയ്യും.

തുടർന്ന് കാരാട്ട് ഫൈസൽ സ്​ഥാനാർഥിത്വവുമായി മുന്നോട്ടുപോകേണ്ട എന്ന തീരുമാനമെടുത്തു. ജില്ലാ കമ്മിറ്റി തീരുമാനം ശരിവെച്ചു. അതേസമയം, കാരാട്ട്​ ഫൈസൽ ചുണ്ടപ്പുറത്ത്​ പ്രചാരണം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ്​ ഓഫിസും ആരംഭിച്ചിട്ടുണ്ട്​. കഴിഞ്ഞതവണ പറമ്പത്തുകാവ്​ വാർഡിൽനിന്നും എൽ.ഡി.എഫ്​ സ്വതന്ത്രനായി മത്സരിച്ചാണ്​ ഇദ്ദേഹം നഗരസഭയിലെത്തിയത്​.

ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ കാ​രാ​ട്ട് ഫൈ​സ​ൽ പ്ര​ധാ​ന ക​ണ്ണിയാണെന്നാണ്​​ ക​സ്​​റ്റം​സി​െൻറ ആരോപണം. മു​ഖ്യ സൂ​ത്ര​ധാ​ര​നെ​ന്ന് ക​സ്​​റ്റം​സ് കോ​ട​തി​യി​ൽ പ​റ​ഞ്ഞ കെ.​ടി. റ​മീ​സി​ൽ​നി​ന്നും പി​ന്നീ​ട് മ​റ്റൊ​രു പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ ഭാ​ര്യ​യി​ൽ നി​ന്നു​മാ​ണ് ഫൈ​സ​ലിെൻറ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. മ​റ്റ് ചി​ല പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളും ഫൈ​സ​ലി​ന് എ​തി​രാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ലെ മു​ഖ്യ​ക​ണ്ണി​യാ​യി​രു​ന്നു റ​മീ​സ്.

Show Full Article
TAGS:Karat Faisal 
Next Story