ഫൈസൽ കാരാട്ട് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി
text_fieldsഫൈസൽ കാരാട്ട് വരണാധികാരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിക്കുന്നു
കൊടുവള്ളി: നഗരസഭയിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ ഫൈസൽ കാരാട്ട് സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു.
ഇന്നലെ ഉച്ചക്കാണ് 15ാം വാർഡായ ചുണ്ടപ്പുറത്ത് നിന്ന് ജനവിധി തേടാനായി പത്രിക സമർപ്പിച്ചത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിനെ കൊടുവള്ളി നഗരസഭയിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ സീറ്റ് നൽകിയത് വിവാദമായതോടെ ഫൈസലിൻ്റെ സ്ഥാനാർഥിത്വം സി.പി.എം ഇടപെട്ട് പിൻവലിച്ചിരുന്നു.
കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡൻറായ ഒ.പി.റഷിദിനെ മത്സരിപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.ഒ.പി.റഷീദ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ബുധനാഴ്ച പത്രികനൽകി.
എൽ.ഡി.എഫ് നേതൃത്വം കൈയൊഴിഞ്ഞെങ്കിലും ഫൈസൽ അവസാന നിമിഷംസ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുവരുകയായിരുന്നു. യു.ഡി.എഫിൽ മുസ്ലിം ലീഗിലെ കെ.കെ.എ.ഖാദറാണ് സ്ഥാനാർഥി.