കാരാപ്പുഴ ഡാം സന്ദർശിക്കാനെത്തിയ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
text_fieldsകൽപറ്റ: വയനാട്ടിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം വാഴപ്പിള്ളി നിരപ്പ് ഈസ്റ്റ് സ്വദേശി കളരിക്കൽ വീട്ടിൽ റൈസാമോളാണ് (22) മരിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാംവർഷ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥിനിയാണ്.
വ്യാഴാഴ്ച സഹപാഠികൾക്കൊപ്പം ജില്ലയിലെത്തിയ വിദ്യാർഥിനി, കാരാപ്പുഴ ഡാം സന്ദർശിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ മുട്ടിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മയ്യിത്ത് ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: അബ്ദുസ്സലാം. മാതാവ്: റഷീദ. സഹോദരൻ: അഷ്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.