Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനന്തുവിൻെറ കൈ...

അനന്തുവിൻെറ കൈ ഞരമ്പുകൾ അറുത്തു; വാൾ കൊണ്ട് വെട്ടി

text_fields
bookmark_border
അനന്തുവിൻെറ കൈ ഞരമ്പുകൾ അറുത്തു; വാൾ കൊണ്ട് വെട്ടി
cancel

തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയൊഴി കെ എല്ലാവരും പിടിയിലായി. 13 അംഗ സംഘമാണ്​ കൊലപാതകം നടത്തിയത്​. മൂന്നു സഹോദരങ്ങളുൾപ്പെടെ ഏഴുപേരാണ് കഴിഞ്ഞദിവസം രാത്രി പൊലീസി​​െൻറ പിടിയിലായത്. നേരത്തേ അറസ്​റ്റിലായ അഞ്ചുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. പിടികൂട ാനുള്ള സുമേഷിനായി കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

കൊലപാതകത്തി​​െൻറ മുഖ്യസൂത്രധാരനായ കൈ മനം പുത്തന്‍തോപ്പില്‍ ലക്ഷംവീട്ടില്‍ വിഷ്ണുരാജ് (23), സഹോദരന്മാരായ വിനീഷ്​രാജ് എന്ന വിനീത് (20), കുഞ്ഞുവാവ എന്ന വി ജയരാജ് (18), തിരുവല്ലം സുരഭവനില്‍ നന്ദുവെന്ന ഹരിലാല്‍ (23), കരുമം കിടങ്ങില്‍ വീട്ടില്‍ കുട്ടപ്പന്‍ എന്ന അനീഷ് (24), കൈമനം ചിറക്കര ലെയിനില്‍ അപ്പുവെന്ന അഖില്‍ (21) എന്നവരെ പൂവാറിലെ ഒളിസ​േങ്കതത്തിൽനിന്നും മറ്റൊരു പ്രതി ശരത്തിനെ ചെന്നൈയിലെ ഒളിസങ്കേതത്തിൽനിന്നുമാണ്​ പിടികൂടിയത്. മറ്റ് അഞ്ച് പ്രതികളായ കിരൺ കൃഷ്ണൻ, മുഹമ്മദ് റോഷൻ, അഭിലാഷ്, അരുൺബാബു, റാംകാർത്തിക് എന്നിവരെ വ്യാഴാഴ്ച അറസ്​റ്റ്​ ചെയ്തിരുന്നു.

സംഘാംഗങ്ങളിലൊരാളുടെ പിറന്നാൾ ആഘോഷദിവസംതന്നെ കൊലപാതകത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. അനന്തുവി​​െൻറ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്ന സംഘം തളിയൽ ഭാഗത്തുനിന്ന് മർദിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കൈമനത്തെ വിജനമായ സ്ഥലത്തെത്തിച്ചാണ് കൊലപ്പെടുത്തിയത്.

അനന്തു മരിച്ചെന്ന്​ ഉറപ്പാക്കിയശേഷം സംഭവസ്ഥലത്തുനിന്ന് പിരിഞ്ഞ സംഘം നാടുവിടാൻ പദ്ധതി തയാറാക്കുന്നതിനിടെ നഗരത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് പൊലീസി​​െൻറ പിടിയിലാകുകയായിരുന്നു. സംഘത്തിൽനിന്ന് വേർപിരിഞ്ഞ് ചെന്നൈയിലേക്ക് പോയ ശരത്തിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. എന്നാൽ, സുമേഷിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിനും നാടുവിടാനും ഇവർക്ക് ആരെങ്കിലും സഹായം ലഭ്യമാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി പിടിയിലായ ഏഴംഗസംഘത്തെ വെള്ളിയാഴ്​ച കൃത്യം നടന്ന സ്ഥലത്തും ഇവരുടെ വീടുകളിലും എത്തിച്ച് തെളിവെടുത്തു. ​പ്രതികളെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 29വരെ റിമാൻഡ് ചെയ്‌തു. സിറ്റി പൊലീസ് കമീഷണർ സഞ്ജയ് കുമാർ ഗരുഡി​​െൻറ നേതൃത്വത്തിൽ ഡെപ്യൂട്ടി കമീഷണർ ആദിത്യ, അസി. കമീഷണർമാരായ പ്രതാപൻ നായർ, ശിവസുതൻ പിള്ള, ഷാഡോ പൊലീസ് എസ്.ഐ സുനിലാൽ, കരമന എസ്.ഐ ദീപു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ വരുംദിവസങ്ങളിൽ കസ്​റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

കൊല ‘കുഞ്ഞനുജനെ’ മർദിച്ചതി​​െൻറ പ്രതികാരം
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച്​ കൊലപ്പെടുത്തുന്നതിലേക്ക്​ വഴി​െവച്ചത്​ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കമാണെന്ന്​ പൊലീസ്​. പ്രതികളുടെ റിമാൻഡ്​ റിപ്പോർട്ടിലാണ്​ പൊലീസ്​ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്​. ആദ്യം പിടിയിലായ പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതി​​െൻറയും സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്​ പ്രതികളെ പിടികൂടിയതെന്ന്​ റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ കരമന സി.​െഎ എൻ. ഗിരീഷ്​ വ്യക്തമാക്കി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ്​ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ത​​െൻറ ഇളയ സഹോദരൻ കുഞ്ഞുവാവയെന്ന വിജയരാജിനെ കൊല്ലപ്പെട്ട അനന്തു ഗിരീഷ്​ നിരന്തരം മർദിച്ചതാണ്​ കൊലയിലേക്ക്​ വഴി​െവച്ചതെന്ന്​ കേസിലെ മുഖ്യപ്രതി വിഷ്​ണുരാജ്​ പൊലീസിനോട്​ വ്യക്തമാക്കി​. അതിനായി ആസൂത്രണം നടത്തിയതും തട്ടിക്കൊണ്ടുപോയി അനന്തുവിനെ മർദിച്ചതും വിഷ്​ണുരാജായിരുന്നെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. അനന്തുവി​​െൻറ കൈ ഞരമ്പുകൾ അറുക്കുകയും തേങ്ങ ഉൾപ്പെടെകൊണ്ട്​ മർദിക്കുകയും വാൾകൊണ്ട്​ വെട്ടുകയും ചെയ്​തു. പ്രതികളെല്ലാം മദ്യത്തിനും മയക്കുമരുന്നിനും​​ അടിമകളായിരുന്നെന്നും അതി​​െൻറ ലഹരിയിലായിരുന്നു കൊലയെന്നും പൊലീസ്​ സ്​ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsanandu gireeshKaramana murder
News Summary - karamana murder- kerala news
Next Story