കരമന കൊലപാതകം: അഞ്ച് പേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കരമന തളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ . കിരൺ കൃഷ്ണൻ, മുഹമ്മദ് റോഷൻ, അരുൺ ബാബു, അഭിലാഷ്, റാം കാർത്തിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കരമന സ്വദേശി അനന്തു ഗിരീഷിനെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് അനന്തുവിെൻറ മൃതദേഹം കരമന ദേശീയപാതക്ക് സമീപത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് കണ്ടെത്തിയത്.
തട്ടികൊണ്ടുപോയ സംഘം അനന്തുവിനെ ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത്. അനന്തുവിന്‍റെ രണ്ട് കൈത്തണ്ടകളിലെ ഞരമ്പുകളും മുറിച്ച നിലയിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
