കരമനയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച നിലയിൽ
text_fieldsതിരുവനന്തപുരം: കരമന തളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരമന സ്വദേശി അനന്തു ഗിര ീഷിന്‍റെ മൃതദേഹമാണ് ദേശീയപാതക്ക് സമീപത്ത് നിന്നും കണ്ടെത്തിയത്. കരമന ദേശീയപാതക്ക് സമീപത്ത് അനന്തുവിന്‍റെ ബ ൈക്ക് കണ്ടെത്തിയ സുഹൃത്തുക്കളാണ് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് തെരച്ചിൽ നടത്തിയത്. ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അനന്തുവിന്‍റെ രണ്ട് കൈത്തണ്ടകളിലും മുറിവുണ്ട്.
കഴിഞ്ഞ ദിവസം കൊഞ്ചിവിള ക്ഷേത്രത്തിലെ ഉൽസവത്തിനിടെ അനന്തുവും മറ്റൊരു സംഘവും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ അനന്തുവിനെ കാണാതായി. യുവാവിനെ റോഡിൽവെച്ച് മർദിച്ചിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. അനന്തുവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംഭവം നടന്ന സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികെയാണ് മൃതദേഹം കണ്ടെത്തിയത്.
നാല് പേര്‍ കസ്റ്റഡിയില്‍
കരമനയില്‍ യുവാവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍. മരണപ്പെട്ട അനന്തുവിെൻറ വീടിെൻറ പരിസരത്തു താമസിക്കുന്നവരാണ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന. ഇവരെ ചോദ്യം ചെയ്തു വരുന്നത്. കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഒരു ബൈക്കില്‍ മൂന്നുപേര്‍ എത്തിയാണ് കരമനയില്‍ വച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയതും തുടര്‍ന്ന് ഒരു സ്വകാര്യസ്ഥാപനത്തിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരെന്നു സംശയിക്കുന്നവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
