കേരളം കേരളയായി തുടരും
text_fieldsതിരുവനന്തപുരം: കേരളം കേരളയായി തുടരും. ഇംഗ്ലീഷിലും ഹിന്ദിയിലുമടക്കം കേരളയെന്ന് ഉപയോഗിക്കുന്നത് കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാറിനോട് അഭ്യർഥി ക്കുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിെച്ചങ്കിലും മാറ്റി.
നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനാലാണ് പ്രമേയ അവതരണം മാറ്റിയതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചു. ഭരണഘടനയുെട മൂന്നാം അനുച്ഛേദപ്രകാരം കേരളം എന്നാക്കി മാറ്റുന്നതിന് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്.
ബംഗാളിെൻറ പേര് ‘ബംഗ്ലാ’ എന്നാക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കിയെങ്കിലും കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ല.
