Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ പ്രവേശനം: കാരക്കോണം മെഡിക്കൽ കോളജ്​ കരാർ ഒപ്പിട്ടു

text_fields
bookmark_border
medical-seat
cancel
തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് കാ​ര​ക്കോ​ണം സി.​എ​സ്.​െ​എ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ​ർ​ക്കാ​റു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു. ഇ​തോ​ടെ സ​ർ​ക്കാ​റു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി. 

നേ​ര​ത്തേ പെ​രി​ന്ത​ൽ​മ​ണ്ണ എം.​ഇ.​എ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ള​ജാ​യ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജും ക​രാ​ർ ഒ​പ്പി​ട്ടി​ട്ടു​ണ്ട്.  ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ രീ​തി​യി​ൽ നാ​ല്​ ഫീ​സ്​ ഘ​ട​ന​യി​ലാ​യി​രി​ക്കും കാ​ര​ക്കോ​ണം കോ​ള​ജി​ലും വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം. 20 ശ​ത​മാ​നം സീ​റ്റി​ൽ ബി.​പി.​എ​ൽ/ എ​സ്.​ഇ.​ബി.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 25000 രൂ​പ​യാ​യി​രി​ക്കും ഫീ​സ്. 30 ശ​ത​മാ​നം സീ​റ്റി​ൽ 2.5 ല​ക്ഷം രൂ​പ​യും 35 ശ​ത​മാ​നം സീ​റ്റി​ൽ 11 ല​ക്ഷ​വും 15 ശ​ത​മാ​നം എ​ൻ.​ആ​ർ.​െ​എ സീ​റ്റി​ൽ 15 ല​ക്ഷം രൂ​പ​യു​മാ​യി​രി​ക്കും വാ​ർ​ഷി​ക ഫീ​സ്. മു​ഴു​വ​ൻ സീ​റ്റി​ലേ​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ആ​യി​രി​ക്കും അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തു​ക.

ഇ​വി​ടെ 150 സീ​റ്റു​ക​ളാ​ണ്​ എം.​ബി.​ബി.​എ​സി​നു​ള്ള​ത്. പ​ത്ത്​ കോ​ള​ജു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ രീ​തി​യി​ൽ നാ​ലു​ത​രം ഫീ​സ്​ ഘ​ട​ന​യി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ന്​ സ​ർ​ക്കാ​റി​നെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ൽ മൂ​ന്ന്​ കോ​ള​ജു​ക​ൾ ആ​ണ്​ ഇ​തു​വ​രെ ക​രാ​ർ ഒ​പ്പി​ട്ട​ത്. ഫീ​സ്​ നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹൈ​കോ​ട​തി മു​മ്പാ​കെ​യു​ള്ള കേ​സി​​െൻറ വി​ധി കാ​ത്താ​ണ്​ മ​റ്റ്​ കോ​ള​ജു​ക​ൾ ക​രാ​റി​ൽ ഒ​പ്പി​ടാ​ൻ വൈ​കു​ന്ന​ത്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical entrancekerala newsself financemalayalam newskarakonam medical college
News Summary - karakonam medical college sign govt self finance medical entrance-Kerala news
Next Story