കാപ്പ നിയമലംഘനം: പ്രതി അറസ്റ്റില്‍
text_fieldsസച്ചിൻ
കോട്ടയം: കാപ്പ നിയമം ലംഘിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ അയ്മനം ചർത്താലി ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ എം.എസ്. സച്ചിനെയാണ് (മാക്കാൻ- 26) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, കുമരകം, പാലാ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതക ശ്രമം, ഭവനഭേദനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറുമാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് ഇയാൾ ജില്ലയിലേക്ക് കടന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കോട്ടയത്തുനിന്ന് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

