Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിയിലെ പ്രണു ബാബുവിനെതിരെ കാപ്പ ചുമത്തി

text_fields
bookmark_border
Kappa charged against Pranu Babu of Pinara
cancel

കണ്ണൂർ: പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി എരുവട്ടി സ്വദേശി പ്രണു ബാബു ( 37) വിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

കണ്ണൂർ സിറ്റി ജില്ല പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രണു ബാബു. മൂന്നാമത്തെ തവണയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നത്.

കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kappa charged against Pranu Babu of Pinarayi
Next Story