കാപ്പ: സ്ഥിരം കുറ്റവാളിയായ യുവാവ് കരുതൽ തടങ്കലിൽ
text_fieldsവിഷ്ണു
കരുനാഗപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കരുനാഗപ്പള്ളി താലൂക്കിൽ തഴവ കടത്തൂർ കരിയപ്പള്ളി കിഴക്കതിൽ ബ്ലാക്ക് എന്ന വിഷ്ണു (26) ആണ് കാപ്പ നിയമപ്രകാരം തടവിലായത്.
2017 മുതൽ ഓച്ചിറ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലായി നരഹത്യാശ്രമം, വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, ആയുധം കൊണ്ടുള്ള ദേഹോപദ്രവമേൽപ്പിക്കൽ, കാപ്പ നിയമലംഘനം എന്നീ ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ എൻ. ദേവിദാസ് ആണ് കരുതൽ തടങ്കലിന് ഉത്തരവായത്.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.

