You are here

സി.എ.എ നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കാവില്ല -കപിൽ സിബൽ

  • ‘കേ​ര​ള ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​ന വാ​യി​ച്ചു​പ​ഠി​ക്ക​ണ​ം’

10:18 AM
19/01/2020
കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്​​റ്റി​വ​ലി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ക​പി​ൽ സി​ബ​ൽ സം​സാ​രി​ക്കു​ന്നു. ജോ​ൺ ബ്രി​ട്ടാ​സ് സ​മീ​പം

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കാവില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ. കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്​​റ്റി​വ​ലി​ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കാവില്ല, അത് സാധ്യമല്ല. പാർലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. നിങ്ങൾക്ക് അതിനെ എതിർക്കാം, നിയമസഭയിൽ പ്രമേയം പാസാക്കി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യാം. പക്ഷേ നടപ്പാക്കില്ലെന്ന് പറയുന്നത് പ്രശ്നമാകും. നമുക്ക് ചെയ്യാൻ കഴിയുന്നത് രാഷ്ട്രീയമായി ഒന്നിക്കുകയും അതിനെതിരെ പോരാടുകയുമാണ്.
കോൺഗ്രസിനു മാത്രമേ ദേശീയ സംഘടന എന്ന നിലക്ക് ഈ സമരം നയിക്കാൻ കഴിയുകയുള്ളൂ. ബി.ജെ.പിക്കെതിരെ സി.പി.എം ബംഗാളിൽ ഒറ്റക്ക് പൊരുതി. പക്ഷേ പരാജയപ്പെട്ടു. കേരളത്തിൽ അവർ ബി.ജെ.പിയെ ഒറ്റക്ക് എതിർക്കുന്നു, നല്ലത്. പക്ഷേ, നമ്മൾ ദേശീയ വീക്ഷണത്തോടെ ഈ വിഷയം കാണണം.

ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ അജണ്ട ഇന്ത്യയിലെ എല്ലായിടത്തും നടപ്പാകില്ല. ഹിന്ദി ബെൽറ്റിൽ ചിലപ്പോൾ നടപ്പായേക്കും. പക്ഷേ, ഇന്ത്യ ഒട്ടാകെ അത് നടക്കില്ല. അങ്ങിനെ ആയിരുന്നെങ്കിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ഛത്തീസ്ഗഢിലും ഝാർഖണ്ഡിലും അത് വിജയിക്കണമായിരുന്നു -അദ്ദേഹം ഓർമ്മിപ്പിച്ചു.

കേ​ര​ള ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​ന വാ​യി​ച്ചു​പ​ഠി​ക്ക​ണ​മെന്നും കപിൽ സിബൽ പറഞ്ഞു. ഗ​വ​ർ​ണ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശം രൂ​പ​വ​ത്​​ക​രി​ക്ക​ണ​ം. ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു, അ​ത്​ അ​തി​ജീ​വി​ക്കു​ക​ത​ന്നെ ചെ​യ്യും. ബി.​ജെ.​പി ആ​ദ്യം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ർ.​എ​സ്.​എ​സു​കാ​രെ നി​യ​മി​ച്ചു. തു​ട​ർ​ന്ന്​ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും അ​വ​ർ പി​ടി​കൂ​ടി, ഗ​വ​ർ​ണ​ർ​മാ​രെ​യും. ദേ​ശീ​യ അ​ധി​കാ​ര താ​ൽ​​പ​ര്യ​ങ്ങ​ളു​ള്ള പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളാ​ണ്​ ബി.​ജെ.​പി​ക്കെ​തി​രെ ഒ​ന്നി​ച്ച്​ പോ​രാ​ടു​ന്ന​തി​നു​ള്ള ത​ട​സ്സം. ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ പാ​ർ​ട്ടി​ക​ളെ നി​ര​സി​ക്കും. സി.​എ.​എ​ക്കെ​തി​രാ​യ സ​മ​ര​ങ്ങ​ൾ ആ​ദ്യം ഉ​യ​ർ​ന്നു​വ​ന്ന​ത്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നാ​യ​ത്​ ന​ന്നാ​യി. അ​തു​െ​കാ​ണ്ട്​ ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​ർ​ഥ​മാ​യ പി​ന്തു​ണ ല​ഭി​ച്ചു. ജ​ന​ങ്ങ​ളു​ടെ​ സ്വ​പ്​​ന​ങ്ങ​ൾ വി​റ്റാ​ണ്​ മോ​ദി അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. ഇ​നി ദേ​ശീ​യ​ത​ല​ത്തി​ൽ ധ്രു​വീ​ക​ര​ണം സാ​ധ്യ​മ​ല്ല.

മു​മ്പ്​ ര​ണ്ട്​ മ​ത​ങ്ങ​ൾ ത​മ്മി​ലാ​യി​രു​ന്നു വ​ർ​ഗീ​യ പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന്​ രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന​ത്​ ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെ​യു​ള്ള വ​ർ​ഗീ​യ​ത​യാ​ണ്. സ​മ​ത്വം എ​ന്ന​ത്​ സി.​എ.​എ​യി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ​വി​ടെ​യും കാ​ണാ​ൻ സാ​ധ്യ​മ​ല്ല. ഇ​ന്ത്യ​യി​ൽ എ​വി​ടെ​യാ​ണ്​ സ​മ​ത്വ​മു​ള്ള​ത്​? ഏ​റ്റ​വും കു​റ​വ്​ സ​മ​ത്വ​മു​ള്ള രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ​ -ക​പി​ൽ സി​ബ​ൽ വ്യക്തമാക്കി.

Loading...
COMMENTS