Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ...

ഗവർണർ പ്രവർത്തിക്കേണ്ടത്​ മന്ത്രിസഭാ തീരുമാന പ്രകാരം -കപിൽ സിബൽ

text_fields
bookmark_border
kapil-sibal-131219.jpg
cancel

മലപ്പുറം: ഇന്ത്യ ഭരിക്കുന്നത്​ ജനങ്ങളെ കേൾക്കാത്ത സർക്കാറാണെന്ന്​ കോൺഗ്രസ്​ നേതാവും മുതിർന്ന അഭിഭാഷകനുമാ യ​ കപിൽ സിബൽ. രാജ്യത്തിൻെറ അടിസ്ഥാനമൂല്യങ്ങളെ തകർക്കാൻ കഴിയുന്ന ഒരു ശക്​തിയുമില്ല. സർവകലാശാലകളെ ആദ്യം തകർക്ക ുക എന്നതായിരുന്നു ഹിറ്റ്​ലറുടേയും നയം. അതാണ്​ ഡൽഹിയിൽ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും കപിൽ സിബൽ ആരോപിച്ചു.

സർവകലാശാല വിദ്യാർഥികളെ ഗുണ്ടകളെ ഉപയോഗിച്ച്​ മർദിക്കുകയാണ്​ ചെയ്യുന്നത്​​. സർവകലാശാലകളിലും രാജ്​ഭവനുകളിലും ആർ.എസ്​.എസിൻെറ ഇഷ്​ടക്കാരെയാണ്​ നിയമിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

ഗവർണർ എന്നത്​ ആലങ്കാരിക പദവി മാത്രമാണ്​. ഗവർണർ നിയമത്തിന്​ അതീതനല്ല. മന്ത്രിസഭയുടെ തിരുമാനങ്ങളനുസരിച്ച്​ പ്രവർത്തിക്കേണ്ട പദവിയാണ്​ ഗവർണറെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ കഴിഞ്ഞ ദിവസം ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ പരസ്യമായി വിമർശിച്ചിരുന്നു. അനുമതി വാങ്ങാതെയാണ്​ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സർക്കാറും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായി വരുന്ന സാഹചര്യത്തിലാണ്​ കപിൽ സിബലിൻെറ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskapil sibalkerala newsmalayalam newsGoverner post
News Summary - Kapil sibal against Governer-Kerala news
Next Story