പരിസ്ഥിതി സ്നേഹികൾക്ക് ആവേശമായി കാപികോ വിധി
text_fieldsപൂച്ചാക്കൽ(ആലപ്പുഴ): തീരദേശ പരിപാലന നിയമം ലംഘിച്ച് ആലപ്പുഴ പാണാവള്ളി പഞ്ചായത് തിലെ നെടിയതുരുത്തിൽ നിർമിച്ച കാപികോ റിസോർട്ട് ഉടൻ പൊളിക്കണമെന്ന സുപ്രീംകോടത ി വിധി മരടിനുശേഷം പരിസ്ഥിതി സംരക്ഷണ രംഗത്തെ മറ്റൊരു ചരിത്ര സംഭവമായി. തീരദേശ പര ിപാലന നിയമം ലംഘിച്ച സംഭവത്തിൽ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് തലേന്നാണ് കാ പികോക്കെതിരെ വിധി.
തീരദേശ പരിപാലന നിയമം ലഘിച്ചുവെന്ന് കണ്ടെത്തി റിസോർട് ട് പൊളിക്കണമെന്ന് 2013ലാണ് ഹൈകോടതി ഉത്തരവിട്ടത്. കാപികോക്കൊപ്പം പൊളിക്കാൻ ഉത്തരവുണ്ടായിരുന്ന വാമിക റിസോര്‍ട്ട് നേരത്തേ പൊളിച്ചുനീക്കിയിരുന്നു. കാപികോ സുപ്രീംകോടതിയിൽനിന്ന് അന്ന് സ്റ്റേ നേടുകയായിരുന്നു.
തണ്ണീര്‍മുക്കം ബണ്ടിന് വടക്കുഭാഗത്ത്, പാണാവള്ളി പഞ്ചായത്തില്‍പ്പെട്ട സി.ആർ.ഇസഡ് ബാധകമായ രണ്ട് കായല്ത്തുരുത്തുകളാണ് വെറ്റിലത്തുരുത്തും നെടിയതുരുത്തും. എല്ലാ ചട്ടങ്ങളും കാറ്റിൽപറത്തിയാണ് വാമിക ഐലൻഡ്- കാപ്പികോ റിസോർട്ടുകൾ പണിതുയര്‍ത്തിയത്. നൂറുകണക്കിനാളുകളുടെ ഉപജീവനമാർഗമായ ചെമ്മീന്‍ കൃഷി നടത്തിയിരുന്ന പ്രദേശം നികത്തിയാണ് 2006ൽ കാപ്പികോ റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചത്. ദ്വീപിലെ താമസക്കാരനായിരുന്ന കുഞ്ഞന്‍പിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി റോയ് മാത്യുവും രത്ന ഈശ്വരനും ചേര്‍ന്ന് വാങ്ങിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കം.
സി.പി.എം. പാണവള്ളി പഞ്ചായത്ത് ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് പദ്ധതിക്ക് നിര്‍മാണാനുമതി ലഭിക്കുന്നത്. അനുമതി നല്കാന് അധികാരമില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻറും പദ്ധതിക്ക് അനുമതിനല്‍കുന്നത്. നിര്‍മാണാനുമതി ലഭിച്ചതിനെ തുടർന്ന് വലിയതോതില്‍ കായല്‍ നികത്തി കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഇതോടെ ജോലി തടസ്സപ്പെട്ട ഊന്നി വലത്തൊഴിലാളികളാണ് ആദ്യമായി പരാതി നൽകിയത്.റിസോര്‍ട്ട് മാനേജ്മെൻറുകളെ പ്രതിചേര്‍ത്ത് സമര്‍പ്പിക്കപ്പെട്ട ഏഴ് ഹരജികളില്‍ 2013 ജൂണ്‍ 25ന് കേരള ഹൈകോടതി വിധിപറഞ്ഞത്. തീരപരിപാലന നിയമം ലംഘിച്ചിരിക്കുന്നുവെന്ന് കെണ്ടത്തിയ കോടതി നിര്‍മാണങ്ങളും നികത്തലുകളും നീക്കി പ്രദേശം പൂര്‍വസ്ഥിതിയിലാക്കാൻ ഉത്തരവിട്ടു. അനുമതിയില്ലാതെ സ്വകാര്യ ബോട്ട് ജെട്ടി നിര്‍മിച്ചു, തണ്ണീര്‍ത്തടം നികത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി, കായല്‍ ൈകയേറി തുടങ്ങിയ ആരോപണങ്ങളാണ് ഹൈകോടതി പരിഗണിച്ചത്.
റിസോര്‍ട്ട് നിര്‍മാണത്തിനായി 2.04 ഏക്കര്‍ കായല്‍ നികത്തിയതായി ആലപ്പുഴ ജില്ല കലക്ടര്‍ കെണ്ടത്തിയിരുന്നു. സ്വകാര്യ ദ്വീപ് കേന്ദ്രീകരിച്ച് നടത്തിയ കായല്‍ കൈയേറ്റം മൂന്നുമാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
