Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
text_fieldsbookmark_border
കോട്ടയം: കുപ്രസിദ്ധ കുറ്റവാളിയെ കാപ്പചുമത്തി കരുതൽ തടങ്കലിലാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ വെട്ടിമുകൾ കല്ലുവെട്ടുകുഴി വീട്ടിൽ ജസ്റ്റിൻ സണ്ണിയെയാണ് കരുതൽ തടങ്കലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ആന്ധ്രാപ്രദേശിൽനിന്ന് കേരളത്തിലേക്ക് 30കിലോ കഞ്ചാവ് കടത്തിയതിന് ഇയാൾക്കെതിരെ ആന്ധ്രാപ്രദേശ് പൊലീസ് കേസെടുത്തിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങി ഏറ്റുമാനൂർ എത്തിയശേഷം ഏറ്റുമാനൂർ വെട്ടിമുകൾ കള്ളുഷാപ്പിലുണ്ടായ അടിപിടിയെ തുടർന്ന് ജയിലിൽ കഴിഞ്ഞുവരവെയാണ് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

