Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂര്‍ സര്‍വകലാശാല...

കണ്ണൂര്‍ സര്‍വകലാശാല ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി രജിസ്​ട്രാർ

text_fields
bookmark_border
കണ്ണൂര്‍ സര്‍വകലാശാല ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി രജിസ്​ട്രാർ
cancel

കണ്ണൂർ: സസ്​പെൻഷൻ പിൻവലിച്ച ഹൈകോടതി ഉത്തരവുണ്ടായിട്ടും രണ്ടാം ദിനവും കണ്ണൂർ സർവകലാശാലാ രജിസ്​ട്രാർ ഡോ. ബാ ലചന്ദ്രൻ കീഴോത്തിന്​ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. രജിസ്​ട്രാറെ പ്രവേശിപ്പിക്കാതിരിക്കുന്നതി​​െൻറ ഭാ ഗമായി വൈസ്​ ചാൻസലർ ബുധനാഴ്​ചയും സർവകലാശാലയിൽനിന്ന്​ വിട്ടുനിന്നു. രാവിലെ മുതൽ വൈകീട്ട്​ 5.30വരെ സർവകലാശാലാ ആസ് ഥാനത്ത്​ സ്വന്തം ഒാഫിസിനു മുന്നിൽ കുത്തിയിരുന്ന രജിസ്​ട്രാർ വീട്ടിലേക്ക്​ മടങ്ങി. അതിനിടെ വൈസ്​ ചാൻസലറുടെ ക ്യാമ്പ്​ ഒാഫിസിലെത്തി അദ്ദേഹത്തെ കാണാൻശ്രമിച്ച നാലു​ സെനറ്റ്​ അംഗങ്ങളെ പൊലീസ്​ തടഞ്ഞു.

ബുധനാഴ്​ച രാവിലെ ഒമ്പതോടെ രജിസ്​ട്രാർ ബാലച​ന്ദ്രൻ കീഴോത്ത്​ സർവകലാശാലാ ആസ്ഥാനത്ത്​ എത്തി. എന്നാൽ, ഒാഫിസ്​ മുറി ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള ഗ്രിൽ തുറന്ന്​ അദ്ദേഹത്തെ പ്രവേശിപ്പിക്കാൻ ജീവനക്കാർ തയാറായില്ല. വിവരമറിഞ്ഞ്​ മാധ്യമപ്രവർത്തകർ സ്ഥല​െത്തത്തിയപ്പോൾ ഗ്രിൽ തുറന്നുനൽകി. ഇതോടെ ത​​െൻറ പേരുള്ള ബോർഡ്​ സ്ഥാപിച്ച ഒാഫിസിന്​ മുന്നിലെ കസേരയിൽ ബാലചന്ദ്രൻ കീഴോത്ത്​ ഇരുന്നു. ഹൈകോടതി ഉത്തരവ്​ കൈപ്പറ്റണമെന്ന്​ പി.വി.സിയെ അറിയിച്ചുവെങ്കിലും വൈസ്​ ചാൻസലർ വരാതെ പറ്റില്ലെന്നായി.

​ൈവസ്​ ചാൻസലർ എപ്പോൾ വരുമെന്ന ചോദ്യത്തിനും അദ്ദേഹത്തി​​െൻറ ഒാഫിസിൽനിന്ന്​ വിവരം ലഭിച്ചില്ല. ഇതേതുടർന്ന്​ വൈകീട്ട്​ നാ​േലാടെ സെനറ്റ്​ അംഗങ്ങളായ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്​, ഡോ. ആർ.കെ. ബിജു, വിജയ്​കുമാർ, ഇ.എസ്​. ലത എന്നിവർ പയ്യാമ്പലത്തെ ക്യാമ്പ്​ ഒാഫിസിലെത്തി അദ്ദേഹത്തെ കാണാൻ ​ശ്രമിച്ചു. എന്നാൽ, ടൗൺ എസ്​.​െഎ ശ്രീജിത്​ കൊടേരിയുടെ നേതൃത്വത്തിൽ പൊലീസ്​ ഇവരെ തടഞ്ഞു. ക്യാമ്പ്​ ഹൗസിൽ വി.സിയുടെയും പി.വി.സിയുടെയും വാഹനങ്ങൾ ഉണ്ടായിരുന്നു. സെനറ്റ്​ അംഗങ്ങളെ വി.സി കാണാൻ തയാറാകാതിരുന്നത്​ ശരിയായ നടപടിയായില്ലെന്ന്​ ഇവർ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിൽ വൈസ്​ ചാൻസലർ ഒാഫിസിന്​ മുന്നിൽ നടന്ന സമരത്തിൽ പ​െങ്കടുത്ത ജീവനക്കാരുടെ പേരുകൾ നൽകുന്നതിൽ വീഴ്​ചവരുത്തിയെന്നുകാണിച്ചാണ്​ രജിസ്​ട്രാറെ സസ്​പെൻഡ്​ ചെയ്​ത്​ വി.സി ഉത്തരവിറക്കിയത്​. സിൻഡിക്കേറ്റി​​െൻറ സമ്മർദമായിരുന്നു ഉത്തരവിന്​ പിന്നിൽ. നടപടിക്കെതിരെ ഹൈകോടതി കടുത്ത വിമർശനമാണുയർത്തിയത്​. സിൻഡിക്കേറ്റ്​ താൽപര്യമനുസരിച്ച്​ വൈസ്​ ചാൻസലർമാർ പ്രവർത്തിക്കാൻ പാടില്ലെന്നും ഹൈകോടതി വിമർശിച്ചിരുന്നു. സസ്​പെഷൻ നടപടി പിൻവലിച്ചതിനെ തുടർന്ന്​ ചൊവ്വാഴ്​ചതന്നെ ബാലചന്ദ്രൻ കീഴോത്ത്​ സർവകലാശാലയിൽ എത്തിയിരുന്നുവെങ്കിലും ഉത്തരവ്​ സ്വീകരിക്കാൻ വി.സി എത്താതിരുന്നതിനാൽ മടങ്ങിയിരുന്നു. രജിസ്​ട്രാറെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനെതിരെ സെനറ്റ്​ അംഗങ്ങൾ ചാൻസലർകൂടിയായ ഗവർണർക്ക്​ പരാതി നൽകിയിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprotestKanur University Registrar
News Summary - Kanur University Registrar -protest - Kerala news
Next Story