പൗരത്വ ബില്‍ സ്വത്വത്തെ ചോദ്യംചെയ്യുന്നത് –കാന്തപുരം
text_fieldsപാലക്കാട്: നാനാത്വത്തില്‍ ഏകത്വമെന്ന മഹനീയ സങ്കല്പത്തെ മുറിവേൽപ്പിക്കുന്ന ഒരു നീക്കവും അംഗീകരിക്കാനാകില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. കല്ലേക്കാട് ജാമിഅ ഹസനിയ്യ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വബില്‍ നമ്മുടെ മഹനീയ സ്വത്വത്തെ ചോദ്യം ചെയ്യുന്നതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന ആശയത്തിന് ഈ നിയമം എതിരാണ്. ഭരണഘടനയെ അപ്രസക്തമാക്കാന് ആരും ശ്രമിക്കരുതെന്നും കാന്തപുരം പറഞ്ഞു.
കൊമ്പം കെ.പി. മുഹമ്മദ് മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാർ പ്രഭാഷണവും ഹസനിയ്യ പ്രിന്‍സിപ്പൽ കെ.പി. മുഹമ്മദ് മുസ്ലിയാര് സനദ്ദാന പ്രസംഗവും നിർവഹിച്ചു.
ഷാഫി പറമ്പില്‍ എം.എൽ.എ, താഴപ്ര മൊയ്തീന്‍കുട്ടി മുസ്ലിയാര്, ത്വാഹ തങ്ങള്‍, സി.കെ. റാഷിദ് ബുഖാരി, പേരോട് അബ്ദുറഹിമാന് സഖാഫി, ഹംസ ഫൈസി മഞ്ഞപ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.
