Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.മുരളീധരനും...

വി.മുരളീധരനും കാന്തപുരവും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
kanthapuram
cancel

ഖാർത്തൂം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനായി സുഡാനിൽ എത്തിയ മുരളീധരനുമായി ചർച്ച നടത്തിയ കാര്യം തന്‍റെ ഔദ്യോഗിക പേജിലൂടെ കാന്തപുരം പങ്കുവെച്ചു.

''കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ ബഹു. വി. മുരളീധരനുമായി കുടിക്കാഴ്ച നടത്തി.അദ്ദേഹവുമായുള്ള സൗഹൃദ സംഭാഷണം ഇന്ത്യയും സുഡാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ അടുത്തറിയാനും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചർച്ച ചെയ്യാനും അവസരമുണ്ടാക്കി.കോവിഡ് നിയന്ത്രണങ്ങൾ ലഘുകരിച്ച സൗദിയിലേക്ക് ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാനം ആരംഭിക്കുക, കോഴിക്കോട് എയർപോർട്ടിന്റെ വികസനം, എമിറേറ്റ്സ് അടക്കമുള്ള വലിയ വിമാനങ്ങൾ ഇറക്കാനുള്ള നടപടി ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി'' -കാന്തപുരം ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanthapuramV Muraleedharan
News Summary - kanthapuram meets V Muraleedharan
Next Story